ടേക്ക് ഓഫിനിടെ വന്യമൃഗത്തെ ഇടിച്ചു; വിമാനം വഴിതിരിച്ചുവിട്ടു, വിമാനത്തിൽ 167 യാത്രക്കാരും 6 ജീവനക്കാരും
ടേക്ക് ഓഫിനിടെ വന്യമൃഗത്തെ ഇടിച്ചതിനെ തുടര്‍ന്ന് വിമാനം വഴിതിരിച്ചുവിട്ടു. യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനമാണ് തിരിച്ചുപറന്നത്. അമേരിക്കന്‍ ഐക്യനാടുകളില്‍പ്പെട്ട ഫീനിക്സിലേക്ക് പുറപ്പെട്ട വിമാനമാണ് ചിക്കാഗോയിലേക്ക് തിരിച്ചുവിട്ടത്. ഞായറാഴ്ച രാവിലെ 10.45ന് ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ കാട്ടുനായയെ (കയോട്ടി) ഇടിക്കുകയായിരുന്നു. ബോയിങ് 737 മാക്സ് 9 വിമാനമാണ് കയോട്ടിയെ ഇടിച്ചതിനെ തുടര്‍ന്ന് പരിശോധനകള്‍ക്കായി തിരിച്ചുവിട്ടത്. അരിസോണയിലെ ഫീനിക്സ് സ്കൈ ഹാര്‍ബര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ടതാണ് ഈ വിമാനം. ടേക്ക് ഓഫിനിടെയുണ്ടായ സംഭവത്തെ തുടര്‍ന്ന് വിമാനത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുന്നതിനായി തിരിച്ച് ചിക്കാഗോ ഒഹയർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറക്കുകയായിരുന്നു. 167 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. തുടര്‍ന്ന് മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കാന്‍ സൗകര്യം ഒരുക്കിയതായി യുണൈറ്റഡ് എയര്‍ലൈൻസ് വക്താവ് അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)