Posted By Editor Editor Posted On

ഈ 5 വയറുവേദനകള്‍ അവഗണിക്കല്ലേ: അപകടം അടുത്തുണ്ട്,സ്ഥാനമറിഞ്ഞ് പരിഹരിക്കണം

വയറു വേദന എന്നത് ഒരു സാധാരണ ആരോഗ്യ പ്രശ്‌നമായി പലരും കണക്കാക്കുന്നു. എന്നാല്‍ ഇത് വിട്ടുമാറാതെ നിന്നാല്‍ മാത്രമേ പലരും പൊടിക്കൈകള്‍ ഉപേക്ഷിച്ച് ഡോക്ടറെ സമീപിക്കുകയുള്ളൂ. പലപ്പോഴും എന്താണ് കാരണം എന്നറിയാതെ നാം ചെയ്യുന്ന ചില പൊടിക്കൈകള്‍ നമ്മുടെ ആരോഗ്യത്തെ പല വിധത്തില്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. എന്നാല്‍ ഒരു കാരണവശാലും സ്വയം ചികിത്സ ഏത് രോഗത്തിനാണെങ്കിലും നടത്തരുത് എന്നതാണ് പ്രധാനപ്പെട്ട കാര്യം.

പലപ്പോഴും നിരുപദ്രവമെന്ന് നമുക്ക് തോന്നുന്ന വയറ് വേദനക്ക് പലരും ചികിത്സ വീട്ടില്‍ തന്നെ ചെയ്യുന്നു. എന്നാല്‍ ഇത് പലപ്പോഴും അസാധാരണമായി മാറുന്നതിന് പിന്നില്‍ പല കാരണങ്ങളും ഉണ്ട്. ഇതിനെ തിരിച്ചറിയാതെ ഇത്തരം വേദനകള്‍ അവഗണിച്ച് മുന്നോട്ട് പോയാല്‍ അത് കൂടുതല്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നതാണ് സത്യം. പ്രധാനമായും അഞ്ച് തരത്തിലുള്ള വേദനകളാണ് ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത്. അവ എന്തൊക്കെയെന്നും ഏതാണ് ശ്രദ്ധിക്കേണ്ടത് എന്നും നമുക്ക് നോക്കാം.

വയറുവേദന അപകടകാരിയോ?
പലരും നിസ്സാരമായി കണക്കാക്കുന്ന ഒന്നാണ് വയറു വേദന. അതിന് കാരണം അത് അത്ര ഗൗരവമേറിയ ഒന്നല്ല എന്ന ചിന്ത തന്നെയാണ്. എന്നാല്‍ പലപ്പോഴും അപ്പെന്‍ഡിസൈറ്റിസ്, വൃക്കയിലെ കല്ലുകള്‍, കുടല്‍ തടസ്സങ്ങള്‍ എന്നിവയുടെ എല്ലാം തുടക്കമായിരിക്കാം ഇത്തരം വയറു വേദന. ആദ്യത്തെ ഘട്ടത്തില്‍ ഇതിനെ അവഗണിച്ച് വിടുന്നത് പിന്നീട് ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കും എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം വേദനകളെ ഒരിക്കലും അവഗണിക്കരുത്. അത് ഗുരുതരമായ പ്രശ്‌നങ്ങള്‍ പിന്നീട് ഉണ്ടാക്കുന്നു.

ഗ്യാസ്‌ട്രോഎന്റൈറ്റിസ്
പലപ്പോഴും ഗ്യാസ്‌ട്രോഎന്റൈറ്റിസ് എന്ന് അവസ്ഥ വളരെ സാധാരണമായാണ് കണക്കാക്കുന്നത്. എന്നാല്‍ ഇത് ഭക്ഷ്യജന്യ ബാക്ടീരിയകള്‍ മൂലം ഉണ്ടാവുന്നതാണ് എന്നത് പലരും നിസ്സാരമായി കണക്കാക്കുന്നു. എന്നാല്‍ ഇത് കുടല്‍വീക്കത്തിലേക്കും ആമാശയത്തില്‍ അസ്വസ്ഥതയിലേക്കും നിങ്ങളെ എത്തിക്കാന്‍ കാരണമാകുന്നു. അതിന്റെ ഫലമായി മലബന്ധം, വയറിളക്കം, ഛര്‍ദ്ദി, അസ്വസ്ഥതകള്‍ തുടങ്ങിവയ വിട്ടുമാറാതെ നില്‍ക്കുന്നു. ഇവിടേയും സ്വയം ചികിത്സക്ക് നില്‍ക്കാതെ കൃത്യമായി ഡോക്ടറെ കാണുകയും വേണ്ട പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക.

ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം (IBS)
IBS എന്ന വാക്ക് ഈ അടുത്ത കാലത്തായി നാം വളരെയധികം കേള്‍ക്കുന്നു. നിങ്ങളുടെ വന്‍കുടലിനെ ബാധിക്കുന്ന ഒരു വിട്ടുമാറാത്ത രോഗാവസ്ഥയാണ് ഇത്. ഇത്തരം രോഗാവസ്ഥയുള്ളവരില്‍ വയറു വേദന തന്നെയാണ് പലപ്പോഴും ആദ്യ ലക്ഷണമായി കാണുന്നതും. കൂടാതെ ഗ്യാസ്, വയറിളക്കം അല്ലെങ്കില്‍ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ തല പൊക്കുന്നു. എന്തുകൊണ്ടാണ് ചിലരില്‍ ഇത്തരത്തില്‍ രോഗാവസ്ഥയുണ്ടാവുന്നത് എന്നതിനെക്കുറിച്ച് കൃത്യമായ അറിവില്ല. ഭക്ഷണവും, അതിവൈകാരികമായ ദഹന വ്യവവസ്ഥയും എല്ലാം ഇതിന്റെ കാരണങ്ങളാണ്. ഭക്ഷണത്തിലൂടെയും കൃത്യമായ പരിശോധനയിലൂടേയും ഈ അവസ്ഥയെ നിയന്ത്രിക്കാന്‍ സാധിക്കും.

ആസിഡ് റിഫ്‌ലക്‌സ് (GERD)
പലരിലും ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ പുളിച്ച് തികട്ടല്‍ പോലുള്ള അസ്വസ്ഥതകള്‍ സാധാരണമാണ്. എന്നാല്‍ അതിന്റെ അല്‍പം കൂടിയ അവസ്ഥയെ സൂചിപ്പിക്കുന്നതാണ് GERD. അതിന്റെ ഫലമായി പലപ്പോഴും ആമാശയത്തില്‍ നിന്നുള്ള ആസിഡ് അന്നനാളത്തിലേക്ക് തിരികെ പ്രവേശിക്കുന്നു. കൂടാതെ ഇതിന്റെ ഫലമായി പലപ്പോഴും നെഞ്ചെരിച്ചില്‍, വയറു വേദന, വായില്‍ പുളിച്ച് തികട്ടല്‍ എന്നീ അസ്വസ്ഥതകള്‍ ഉണ്ടാവും. ഇത് വിട്ടുമാറാതെ നില്ക്കുന്നവരില്‍ അന്നനാളത്തിവ് തകരാറുകള്‍ സംഭവിക്കുന്നു. അസ്വസ്ഥതകള്‍ കണ്ടാല്‍ ഒരിക്കലും സ്വയം ചികിത്സക്ക് നില്‍ക്കാതെ ഡോക്ടറെ കാണാന്‍ ശ്രദ്ധിക്കുക എന്നതാണ് പ്രധാന കാര്യം.

കിഡ്‌നിസ്റ്റോണ്‍/ മൂത്രത്തില്‍ കല്ല്
കിഡ്‌നി സ്‌റ്റോണ്‍ പലരും അനുഭവിക്കുന്ന ഒരു അവസ്ഥയാണ്. പലപ്പോഴും ഇതുണ്ടാക്കുന്ന അതികഠിനമായ വേദന പലര്‍ക്കും താങ്ങാന്‍ പറ്റുന്നതിനും കൂടുതലായിരിക്കും. പ്രത്യേകിച്ച് പുരുഷന്‍മാരില്‍ ഇത് അതികഠിനമായ വേദനയാണ് ഉണ്ടാക്കുന്നത്. വയറു വേദന കൂടാതെ മൂത്രമൊഴിക്കുമ്പോള്‍ രക്തത്തിന്റെ സാന്നിധ്യവും, ചിലരില്‍ ഓക്കാനം പോലുള്ള അസ്വസ്ഥതകളും ഉണ്ടാവുന്നു. ഇതിനെ നിസ്സാരമാക്കി മുന്നോട്ട് പോവുന്നവരില്‍ വൃക്കകള്‍ പ്രവര്‍ത്തന രഹിതമാവുന്നതിനുള്ള സാധ്യത വരെ ഉണ്ട്. അതുകൊണ്ട് തന്നെ ഒരു കാരണവശാലും സ്വയം ചികിത്സക്ക് വിധേയമാവാതെ ഡോക്ടറെ കണ്ട് കൃത്യമായ പ്രതിരോധം തീര്‍ക്കേണ്ടതാണ്.

അപ്പെന്‍ഡിസൈറ്റിസ്
സാധാരണവും എന്നാല്‍ വളരെയധികം വേദനയുണ്ടാക്കുന്നതുമായ ഒരു രോഗാവസ്ഥയാണ് ഇത്. അപ്പെന്‍ഡിക്‌സിലെ വീക്കത്തെയാണ് അപ്പെന്‍ഡിസൈറ്റിസ് എന്ന് പറയുന്നത്. സാധാരണയായി അടിവയറ്റില്‍ വലത് വശത്ത് പൊക്കിളിനടുത്തായാണ് വേദന ആരംഭിക്കുന്നത്. ഇതിന്റെ ഫലമായി നിങ്ങള്‍ക്ക് പനിയും, ഛര്‍ദ്ദിയും, വിശപ്പില്ലായ്മ പോലുള്ള അസ്വസ്ഥതകളും ഉണ്ടാവാം. പലപ്പോഴും ഡോക്ടറെ കണ്ട് അതിന് വേണ്ട പ്രതിരോധ നടപടികള്‍ ആരംഭിക്കുക എന്നതാണ് പ്രധാന കാര്യം. ഒരു കാണവശാലും ഇത്തരം രോഗാവസ്ഥയെസ സ്വയം ചികിത്സയിലൂടെ വഷളാക്കരുത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *