കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി അന്ത്രരാഷ്ട്ര സംഘം പിടിയിൽ
കുവൈറ്റിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച അന്ത്രരാഷ്ട്ര സംഘം പിടിയിൽ. പിടിയിലായ നാല് പേരിൽ രണ്ട് പേർ അറബ് പൗരന്മാരാണ്. ഒരാൾ ബിദൂനിയും മറ്റൊരു കുവൈറ്റി സ്ത്രീയുമാണ്. സംഭവത്തിൽ 16 കിലോഗ്രാം ഷാബുവും 10,000 ട്രമാഡോൾ ഗുളികകളും പിടിച്ചെടുത്തു. മയക്കുമരുന്ന് വിപത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കിയിട്ടുണ്ടെന്നും കൃത്യമായ നിരീക്ഷണങ്ങളിലൂടെ ഇവ കടത്താൻ ശ്രമിച്ചവരെ തടയുമെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി..കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)