കുവൈറ്റിൽ സര്‍ക്കാര്‍ സേവനങ്ങൾക്ക് ഇനി ഫീസ് കൂടും
കുവൈറ്റിൽ വിദേശികൾക്കായുള്ള വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഫീസ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങി അധികൃതർ. രാജ്യത്ത് എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായാണിത്. വിദേശികള്‍ – സന്ദര്‍ശകര്‍ എന്നിവരുടെ റസിഡന്‍സി ഫീസ്, സര്‍വീസ് ചാര്‍ജ് വര്‍ധനവ് ഉള്‍പ്പെടെയുള്ള നടപടികള്‍ പരിശോധിച്ച് വരുകയാണന്ന് ധനകാര്യമന്ത്രിയും നിക്ഷേപ സഹമന്ത്രിയുമായ നൂറ അല്‍ ഫാസം വ്യക്തമാക്കി. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ഈ മാസം മുതല്‍ വരുമാനത്തിന്റെ 15 ശതമാനം നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് വഴി പ്രതി വര്‍ഷം രണ്ടര കോടി ദിനാര്‍ സര്‍ക്കാരിന് വരുമാനം പ്രതീക്ഷിക്കുന്നതെന്ന് ധനകാര്യമന്ത്രി വ്യക്തമാക്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)