35 കുട്ടി ഡ്രൈവർമാരെ പൊക്കി കുവൈത്ത് പൊലീസ്; 217 വാഹനങ്ങളും 28 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു
ലൈസൻസില്ലാതെ വാഹനം ഓടിച്ച 35 പ്രായപൂർത്തിയാകാത്തവർ പിടിയിൽ. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് കഴിഞ്ഞയാഴ്ച രാജ്യത്തുടനീളം നടത്തിയ സുരക്ഷാ കാമ്പയിനിലാണ് നടപടി.മൊത്തം 36,245 ഗതാഗത നിയമലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി. 217 വാഹനങ്ങളും 28 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു.ലൈസൻസില്ലാതെ വാഹനം ഓടിച്ച കുട്ടികളെ ജുവനൈൽ പ്രോസിക്യൂഷനിലേക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)