വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി; ഷെയ്ഖിനും, പ്രവാസിക്കും ജീവപര്യന്തം
കുവൈറ്റിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി നടത്തിയ ഷെയ്ഖിനും, പ്രവാസിക്കും ജീവപര്യന്തം തടവ്. കേസിൽ ഭരണകുടുംബാഗത്തിനും സഹായിയായ ഏഷ്യക്കാരനുമാണ് ശിക്ഷ ലഭിച്ചത്. ക്രിമിനൽ കോടതി ജഡ്ജി നായിഫ് അൽ-ദഹൂമിൻ്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 6 മാസം മുമ്പാണ് കേസിനു ആസ്പദമായ സംഭവം നടന്നത്. 25 കിലോഗ്രാം വരെ തൂക്കമുള്ള മയക്കുമരുന്ന് തൈകളാണ് പ്രതികൾ വീട്ടു വളപ്പിൽ നട്ടു വളർത്തിയത്. ഇതിനു പുറമെ വിൽപ്പനയ്ക്ക് തയ്യാറാക്കി വെച്ച 5,000 കിലോഗ്രാം കഞ്ചാവും ഇവിടെ നിന്ന് പിടിച്ചെടുത്തുവെന്നാണ് പബ്ലിക് പ്രോസിക്യൂഷൻ പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം. ഒന്നാം പ്രതിയുടെ വീട്ടിൽ നിന്നാണ് ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ ഉദ്യോഗസ്ഥർ രണ്ട് പ്രതികളെയും കൈയോടെ പിടികൂടിയത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)