കുവൈത്തിലെ ഉരീദുവിന് ഇനി പുതിയ പേര്; പേരുമാറ്റത്തിന്റെ കാരണമിതാണ്
കുവൈത്തിലെ പ്രമുഖ മൊബൈൽ നെറ്റ് വർക്ക് സേവന ദാതാക്കളായ ഉരീദു (Ooreedo) കുവൈത്തിന്റെ പേര് ‘മിഷാൽ അൽ-എസ്’ എന്നാക്കി മാറ്റുന്നതായി കമ്പനി പ്രഖ്യാപിച്ചു. ഷെയ്ഖ് മിഷ്അൽ അൽ-അഹമ്മദ് അൽ സബാഹ് കുവൈത്ത് അമീർ ആയി അധികാരമേറ്റതിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്നതോട് അനുബന്ധിച്ചാണ് ഈ തീരുമാനം എന്ന് ,കമ്പനി അധികൃതർ പ്രഖ്യാപിച്ചു.ഇതിനു പുറമെ കുവൈത്തിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കമ്പനി ആസ്ഥാന കെട്ടിടത്തിൽ അമീറിന്റെ ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചു.ഷെയ്ഖ് മിഷ്അൽ അൽ അഹമദ് അൽ സബാഹ് കുവൈത്ത് അമീർ ആയി സ്ഥാനമേറ്റെടുത്ത ശേഷം കഴിഞ്ഞ ഒരു വർഷത്തിനിടയിൽ
ദേശീയ സമ്പദ്വ്യവസ്ഥ, അടിസ്ഥാന സൗകര്യ വികസന രംഗങ്ങളിൽ രാജ്യം മികച്ച നേട്ടങ്ങളാണ് കൈവരിച്ചത്. ഇതിനു പുറമെ വിവിധ തലങ്ങളിൽ പ്രാദേശിക, അന്തർദേശീയ രംഗത്ത് രാജ്യം വൻ പുരോഗതിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയുമാണ്. ഈ നേട്ടങ്ങൾ മുൻ നിർത്തിയാണ് തങ്ങളുടെ നെറ്റ് വർക്കിന് അമീറിന്റെ പേര് നൽകാൻ തീരുമാനിച്ചതെന്നും കമ്പനി വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)