Posted By Editor Editor Posted On

കാൻസറിന് പ്രതിരോധ വാക്‌സിൻ; വികസിപ്പിച്ചെന്നും സൗജന്യമായി വിതരണം ചെയ്യുമെന്നും റഷ്യ

കാൻസറിന് പ്രതിരോധ വാക്‌സിൻ വികസിപ്പിച്ചതായും അത് സൗജന്യമായി വിതരണം ചെയ്യുമെന്നും പ്രഖ്യാപിച്ച് റഷ്യ. സ്വന്തമായി വികസിപ്പിച്ച കാൻസർ പ്രതിരോധ എം.ആർ.എൻ.എ. വാക്‌സിന്റെ വിതരണം അടുത്തകൊല്ലം ആദ്യമാണ് ആരംഭിക്കുക.റഷ്യൻ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള റേഡിയോളജി മെഡിക്കൽ റിസർച്ച് സെന്ററിന്റെ ജനറൽ ഡയറക്ടർ ആൻഡ്രേ കാപ്രിൻ ആണ് ഇക്കാര്യം അറിയിച്ചത്.വാക്‌സിന്റെ പ്രീ-ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയമായിരുന്നെന്ന് ഗമേലിയ നാഷണൽ റിസർച്ച് സെന്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയുടെ ഡയറക്ടർ അലക്‌സാണ്ടർ ഗിന്റ്‌സ്ബർഗ് പറഞ്ഞു. കാൻസർ മുഴകളുടെ വളർച്ചയും മറ്റൊരിടത്ത് പുതുതായി പ്രത്യക്ഷപ്പെടുന്നതും തടയാൻ വാക്‌സിൻ പര്യാപ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, ഏത് കാൻസറിനുള്ള വാക്‌സിനാണ് വികസിപ്പിച്ചിരിക്കുന്നതെന്ന കാര്യമോ വാക്സിൻറെ പേരോ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *