കുവൈറ്റിൽ വിസ കച്ചവടം നടത്തിയാൽ കുടുങ്ങും; തടവും പിഴയും
കുവൈറ്റിൽ വിസയുടെ കാലാവധി ലംഘിക്കുന്നവർക്കും വിസ കച്ചവടത്തിൽ ഏർപ്പെടുന്നവർക്കുമെതിരെ കടുത്ത നടപടിയുമായി അധികൃതർ. വിസ കച്ചവടം നടത്തിയാൽ മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ തടവോ 10,000 ദീനാര്‍ വരെ പിഴ ലഭിക്കും. നിയമലംഘനം ഉണ്ടായാല്‍ `സഹൽ’ ആപ് വഴി അറിയിപ്പ് നല്‍കും. പുതിയ റെസിഡന്‍സി നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതിനു പിറകെയാണ് കുടുംബ സന്ദർശന വിസയുടെ കാലാവധി വർധിപ്പിക്കുന്നത്. വിസക്ക് അപേക്ഷിക്കാനുള്ള മറ്റു മാനദണ്ഡങ്ങൾ മാറ്റിയിട്ടില്ല. അഞ്ചു വർഷത്തിൽ കൂടാത്ത കാലയളവിലേക്ക് സ്ഥിര താമസാനുമതി, റിയൽ എസ്റ്റേറ്റ് ഉടമകൾക്ക് 10 വർഷം, നിക്ഷേപകർക്ക് 15 വർഷം വിസ എന്നിവയും പുതിയ റെസിഡന്‍സി നിയമത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)