Posted By Editor Editor Posted On

കുവൈത്തിൽ ഇനി തണുപ്പ് കൂടും; കാലാസ്ഥാ പ്രവചനം ഇങ്ങനെ

രാ​ജ്യ​ത്ത് താ​പ​നി​ല​യി​ൽ ക്ര​മാ​നു​ഗ​ത​മാ​യ താ​ഴ്ച. വ​രും​ദി​വ​സ​ങ്ങ​ളി​ലും താ​പ​നി​ല​യി​ൽ കു​റ​വു​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. ഈ ​ആ​ഴ്ച പ​ക​ൽ പൊ​തു​വെ മി​ത​മാ​യ കാ​ലാ​വ​സ്ഥ​യും രാ​ത്രി​യി​ൽ ത​ണു​പ്പും അ​നു​ഭ​വ​പ്പെ​ടു​മെ​ന്ന് കാ​ലാ​വ​സ്ഥ ഡ​യ​റ​ക്ട​ർ ധാ​രാ​ർ അ​ൽ അ​ലി അ​റി​യി​ച്ചു. മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​റ്റ്, ഈ​ർ​പ്പ​ത്തി​ന്റെ അ​ള​വ് കു​റ​യ​ൽ എ​ന്നി​വ​ക്കൊ​പ്പം ഉ​യ​ർ​ന്ന മ​ർ​ദ സം​വി​ധാ​ന​ത്തി​ന്റെ സ്വാ​ധീ​ന​വും അ​നു​ഭ​വ​പ്പെ​ടും. ചി​ല​യി​ട​ങ്ങ​ളി​ൽ നേ​രി​യ തോ​തി​ൽ മ​ഴ പെ​യ്യാ​നും സാ​ധ്യ​ത​യു​ണ്ട്.വെ​ള്ളി​യാ​ഴ്ച രാ​ജ്യ​ത്ത് സു​ഖ​ക​ര​മാ​യ കാ​ലാ​വ​സ്ഥ​യാ​യി​രു​ന്നു. പ​ക​ൽ 20 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നും താ​ഴെ​യാ​യി​രു​ന്നു ശ​രാ​ശ​രി താ​പ​നി​ല. രാ​ത്രി താ​ഴ്ന്ന് ത​ണു​പ്പി​ലേ​ക്ക് പ്ര​വേ​ശി​ച്ചു. നേ​രി​യ വേ​ഗ​ത്തി​ൽ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റും വീ​ശി.ശ​നി​യാ​ഴ്ച പ​ക​ൽ ചി​ത​റി​ക്കി​ട​ക്കു​ന്ന മേ​ഘ​ങ്ങ​ൾ​ക്കും ചൂ​ടു​ള്ള കാ​ലാ​വ​സ്ഥ​ക്കും സാ​ധ്യ​ത​യു​ണ്ട്. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റു​വീ​ശും. താ​പ​നി​ല 25 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നും 28 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നും ഇ​ട​യി​ലാ​യി​രി​ക്കും. ശ​നി​യാ​ഴ്ച രാ​ത്രി ത​ണു​പ്പു​ള്ള കാ​ലാ​വ​സ്ഥ​യി​ലേ​ക്ക് മാ​റും.
മ​ണി​ക്കൂ​റി​ൽ എ​ട്ടു മു​ത​ൽ 32 വ​രെ കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ കാ​റ്റ് വീ​ശാം. കു​റ​ഞ്ഞ താ​പ​നി​ല 10 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നും 14 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നും ഇ​ട​യി​ലാ​യി​രി​ക്കു​മെ​ന്ന് പ്ര​വ​ചി​ക്ക​പ്പെ​ടു​ന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *