കുവൈത്തിൽ അനധികൃത മാർഗത്തിൽ കുവൈത്തി പൗരത്വം നേടിയവരുടെ പൗരത്വം റദ്ധാക്കുന്ന നടപടികൾ തുടരുന്നു.ഇത്തരത്തിൽ പൗരത്വം നേടിയ 2,162 പേരുടെ പൗരത്വമാണ് കഴിഞ്ഞ ദിവസം മാത്രമായി റദ്ധാക്കിയത്. ഒന്നാം ഉപപ്രധാനമന്ത്രിയും , പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ നേതൃത്വത്തിൽ നടന്ന പ്രതിവാര യോഗത്തിലാണ് 2162 പേരുടെ പൗരത്വം പിൻ വലിക്കുവാൻ തീരുമാനമായത്.ഇതോടെ കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ കുവൈത്തി പൗരത്വം നഷ്ടമായവരുടെ എണ്ണം 9,132 ആയി.സമിതിയുടെ പ്രവർത്തനം ആരംഭിച്ചത് മുതൽ ഇത് ആദ്യമായാണ് രണ്ടായിരത്തിൽ അധികം പേരുടെ പൗരത്വം ഒറ്റയടിക്ക് പിൻ വലിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn