കൂട്ടുകാർക്കൊപ്പം അവധി ആഘോഷിക്കാനെത്തി; മലമുകളിൽ നിന്ന് വീണ് പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം
യുഎഇയിലെ റാസൽഖൈമയിലെ ജബൽ ജെയ്സിൽ വിനോദത്തിനായി എത്തിയ മലയാളി യുവാവ് അപകടത്തിൽ മരിച്ചു. കണ്ണൂർ തോട്ടട വട്ടക്കുളം സ്വദേശി മൈത്തിലി സദനത്തിൽ സായന്ത് മധുമ്മലിനെയാണ് (32) മലമുകളിൽ നിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഫോട്ടോയെടുക്കുന്നതിനിടയിൽ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അവധിദിനം ആഘോഷിക്കാൻ തിങ്കളാഴ്ച കൂട്ടുകാർക്കൊപ്പം എത്തിയ സായന്ത് ഫോട്ടോയെടുക്കുന്നതിനിടയിൽ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സായനത്തിനെ പെട്ടെന്ന് കാണാത്തതിനെത്തുടർന്ന് കൂട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഓട്ടോ ഗാരേജ് ജീവനക്കാരനാണ്. രമേശനും സത്യയുമാണ് മാതാപിതാക്കൾ. ഭാര്യ: അനുശ്രീ. സഹോദരി: സോണിമ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)