കുവൈത്തിൽ വാഹനാപകടത്തിൽ അംഗ വൈകല്യം സംഭവിച്ച പ്രവാസിക്കും കുടുംബത്തിനും വൻതുക നഷ്ടപരിഹാരം നൽകാൻ വിധി
കുവൈത്തിൽ വാഹനാപകടത്തിൽ പൂർണ്ണമായി അംഗ വൈകല്യം സംഭവിച്ച പ്രവാസിക്കും കുടുംബത്തിനും ഇൻഷുറൻസ് കമ്പനി ഒരു ലക്ഷത്തി പതിനയ്യായിരം ദിനാർ ( ഏകദേശം 3 കോടി പതിനാറ് ലക്ഷത്തോളം രൂപ ) നഷ്ട പരിഹാരം നൽകണമെന്ന് വിധി. കുവൈത്ത് ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ വിധി പുറപ്പെടുവിച്ചത്.. ഈ തുകയിൽ ഒരു ലക്ഷം ദിനാർ അപകടത്തിൽ പരിക്കേറ്റ് പൂർണ്ണമായി അംഗ വൈകല്യം സംഭവിച്ചയാൾക്കും 5000 ദിനാർ ഭാര്യക്കും 2000 ദിനാർ കാറിന്റെ ഉടമ എന്ന നിലയിൽ മാതാവിനും 5000 ദിനാർ മാതാപിതാക്കൾക്കും 3000 ദിനാർ സഹോദരങ്ങൾക്കും നൽകണം.ഇതിനു പുറമെ അപകടം സംഭവിച്ച ദിവസം മുതൽ പൂർണ്ണ അംഗ വൈകല്യം സംഭവിച്ച വ്യക്തിക്ക് 350 ദിനാർ പ്രതിമാസ ശമ്പളമായി നൽകുവാനും വാദി ഭാഗം വക്കീൽ അലി അൽ വവാൻ സമർപ്പിച്ച ഹരജിയിൽ ആവശ്യപെട്ടിരുന്നു.സൽവ പോലീസ് സ്റ്റേഷൻ പരിധിയിൽ സ്വദേശി യുവതി ഓടിച്ച വാഹനവും വാദിയുടെ വാഹനവും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)