പരസ്യ ലിങ്കുകളിൽ ജാഗ്രത വേണം; മുന്നറിയിപ്പുമായി കുവൈത്ത് മന്ത്രാലയം
അജ്ഞാത സ്രോതസുകളിൽ നിന്ന് ഉയർന്ന വിലക്കുറവ് വാഗ്ദാനം ചെയ്ത് കൊണ്ട് ലഭിക്കുന്ന പരസ്യങ്ങളുടെ ലിങ്കുകൾ തുറക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.ഇത്തരം ലിങ്കുകൾ ഉപഭോക്താകളുടെ വിവരങ്ങൾ ഹാക് ചെയ്യപ്പെടുവാൻ സാധ്യതയുള്ള അപകടകരമായ സോഫ്റ്റ്വെയറുകൾ ആയിരിക്കാം എന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. “സുരക്ഷിതമായ ഓൺലൈൻ ഷോപ്പിങ്ങുകൾക്ക് , Android, iOS എന്നിവയുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്റ്റോറുകളിൽ നിന്ന് മാത്രം ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷനുകൾ ഉപയോഗിക്കണമെന്നും മന്ത്രാലയം അറിയിച്ചു.ഓൺലൈൻ പർച്ചേസുകൾ നടത്തുമ്പോൾ , ലിങ്കുകളുടെ ആധികാരികത ഉറപ്പാക്കുകയും, സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് അനുകരിച്ചു കൊണ്ട് നിർമ്മിച്ച വ്യാജ സൈറ്റ് ആണോ എന്നും പരിശോധിക്കേണ്ടതാണ്. ഇതിന് പുറമെ പൊതു ഇടങ്ങളിലെ Wi-Fi നെറ്റ്വർക്കുകൾ ഉപയോഗിച്ച് പണമടക്കുന്നത് , എളുപ്പത്തിൽ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാൽ ഇത് ഒഴിവാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)