കുവൈറ്റിലെ പ്രമേഹ ക്ലിനിക്കുകളിൽ ഒരുവർഷം എത്തിയത് 10 ലക്ഷത്തോളം രോഗികൾ
കുവൈറ്റില്‍ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവിലേക്ക് സുചന നല്‍കി 2022ലെ ആശുപത്രി സന്ദര്‍ശനങ്ങള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന 105 പ്രമേഹ ക്ലിനിക്കുകളില്‍ 9,33,000 സന്ദര്‍ശനങ്ങള്‍ ഒരു വര്‍ഷത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുപ്രകാരം ശരാശരി 3,871 പ്രതിദിന സന്ദര്‍ശനങ്ങളാണ് രേഖപ്പെടുത്തിയത്. പ്രമേഹ ക്ലിനിക്കുകള്‍ സന്ദര്‍ശിച്ചതില്‍ 46 ശതമാനവും കുവൈറ്റ് രോഗികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഫര്‍വാനിയ ഹെല്‍ത്ത് ഡിസ്ട്രിക്ടാണ് ഏറ്റവും കൂടുതല്‍ സന്ദര്‍ശന വിഹിതം നേടിയത്. ആകെ പ്രമേഹ ക്ലിനിക്ക് സന്ദര്‍ശനങ്ങളുടെ 25.1 ശതമാനവും രേഖപ്പെടുത്തിയത് ഇവിടെയാണ്. അതേസമയം പ്രമേഹ രോഗികളുടെ ആശുപത്രി സന്ദര്‍ശനനിരക്കില്‍ ഏറ്റവും കുറവ് മുബാറക് അല്‍-കബീര്‍ ജിയായിരുന്നു. 10.4 ശതമാനം പേര്‍ മാത്രമാണ് ഇവിടെ രോഗചികിത്സയ്ക്കായി ആശുപത്രികളിലെത്തിയത്.2022ല്‍ ജനിതക രോഗ കേന്ദ്രം 9,851 സന്ദര്‍ശനങ്ങള്‍ രേഖപ്പെടുത്തി. ഇവിടത്തെ മൊത്തം സന്ദര്‍ശനത്തിന്റെ 74 ശതമാനം കുവൈറ്റ് പൗരന്‍മാരാണ്. ഈ സന്ദര്‍ശനങ്ങളില്‍ 52.6 ശതമാനം പുരുഷന്മാരും 47.4 ശതമാനം സ്ത്രീകളുമാണ്. ഇസ്ലാമിക് മെഡിസിന്‍ സെന്റര്‍ 2022 ല്‍ 5,223 പ്രമേഹ രോഗികളുടെ സന്ദര്‍ശനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ 70.9 ശതമാനം പേരും കുവൈറ്റ് പൗരന്‍മാരായിരുന്നു. സ്ത്രീ സന്ദര്‍ശകരുടെ എണ്ണം പുരുഷന്മാരെ അപേക്ഷിച്ച് ഏകദേശം 1.6 മടങ്ങ് കൂടുതലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)