Posted By Editor Editor Posted On

വിദ്യാർഥിനിയെ വാട്സ്ആപ്പിലൂടെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച കുവൈറ്റ് അധ്യാപകന് അഞ്ച് വർഷം തടവ്

വാട്സ്ആപ്പ് വഴി വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച കേസിൽ കുവൈറ്റ് അധ്യാപകന് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ച് കുവൈറ്റ് കോടതി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വഴി വിദ്യാർത്ഥിനിയെ വേശ്യാവൃത്തിയിലും അശ്ലീല പ്രവർത്തനങ്ങളിലും ഏർപ്പെടാൻ പ്രേരിപ്പിച്ചതിന് കുവൈറ്റ് ക്രിമിനൽ കോടതിയാണ് അധ്യാപികയെ അഞ്ച് വർഷം തടവിന് ശിക്ഷിച്ചത്.തന്റെ വിദ്യാർത്ഥികളിൽ ഒരാളെ വേശ്യാവൃത്തിയിലും അധാർമിക പ്രവർത്തനങ്ങളിലും ഏർപ്പെടാൻ പ്രോത്സാഹിപ്പിച്ചതിന് അധ്യാപകനെതിരെ പബ്ലിക് പ്രോസിക്യൂഷൻ കുറ്റം ചുമത്തിയിരുന്നു. വാട്സ്ആപ്പ് വഴി വിദ്യാർത്ഥിക്ക് അയച്ച വ്യക്തമായ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും ഇയാൾക്കെതിരായ തെളിവുകളായി കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.
കേസെടുത്ത ശേഷം, കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് പബ്ലിക് പ്രോസിക്യൂഷൻ അധ്യാപകനെ മുൻകൂർ തടങ്കലിൽ വയ്ക്കാൻ ഉത്തരവിട്ടിരുന്നു. വിദ്യാർഥികളുടെ സംരക്ഷണവും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തേണ്ടവരാണ് അധ്യാപകർ.അധ്യാപിക വിചാരണ നേരിടേണ്ടിവരുമെന്നും ജുഡീഷ്യൽ നടപടികൾ കാലതാമസമില്ലാതെ മുന്നോട്ടുപോകുമെന്നും ഉറപ്പാക്കാനായിരുന്നു ഈ നടപടി. ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഹിക്കുന്ന പ്രധാന പങ്ക് ഈ കേസ് അടിവരയിടുന്നതായി കോടതി നിരീക്ഷിച്ചു. പ്രത്യേകിച്ച് വിദ്യാർത്ഥികളെപ്പോലുള്ള ദുർബലരായ വിഭാഗങ്ങളാണ് ഇതു വഴി എളുപ്പത്തിൽ ഇരകളാക്കപ്പെടുന്നത്. ഇക്കാര്യത്തിലുള്ള കർശനമായ നിയന്ത്രണങ്ങളുടെയും ഓൺലൈൻ സുരക്ഷയെക്കുറിച്ചുള്ള അവബോധത്തിന്റെയും പ്രാധാന്യം കേസ് ഓർമ്മപ്പെടുത്തുവെന്നും കോടതി പറഞ്ഞു.വിദ്യാർഥികളുടെ സംരക്ഷണവും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തേണ്ടവരാണ് അധ്യാപകർ. ആ വിശ്വാസം ലംഘിക്കുകയും സംരക്ഷിക്കേണ്ടവർ തന്നെ അവരെ ചൂഷണം ചെയ്യുകയും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നത് ഗുരുതരമായ കുറ്റമാണെന്നും അവർക്കെതിരേ നിയമം കർശനമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ക്രിമിനൽ നടപടികൾ, പ്രത്യേകിച്ച് ചൂഷണവും അധാർമികതയും ഉൾപ്പെടുന്നവ വെച്ചുപൊറുപ്പിക്കില്ല എന്ന ശക്തമായ സന്ദേശമാണ് കുവൈറ്റ് അധ്യാപകന്റെ ശിക്ഷാവിധി നൽകുന്നതെന്ന് പ്രൊസിക്യൂഷൻ അഭിപ്രായപ്പെട്ടു. ഓൺലൈൻ ഭീഷണികളിൽ നിന്ന് വിദ്യാർത്ഥികളെയും യുവാക്കളെയും സംരക്ഷിക്കുന്നതിൽ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയും ഈ കേസ് ഓർമപ്പെടുത്തുന്നു. പ്രതി ഇതിന് മുൻപും സമാനമായ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ടതായും അന്വേഷണത്തിൽ വ്യക്തമായതായി പബ്ലിക് പ്രൊസിക്യൂട്ടർ കോടതിയെ അറിയിച്ചിരുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *