Posted By editor1 Posted On

ക്വാറന്റൈൻ : പുതിയ മാനദണ്ഡങ്ങൾ തീർത്ത് കുവൈത്ത് ആരോഗ്യ മന്ത്രാലയം

കുവൈറ്റ് : കോവിഡ് വൈറസ് ബാധിച്ചവർക്കുള്ള ക്വാറന്റൈൻ കാലാവധിയിൽ പുതിയ മാനദണ്ഡങ്ങൾ തീർത്ത് കുവൈത്ത് ആരോഗ്യ മന്ത്രാലയം. മാനദണ്ഡങ്ങൾ ഇങ്ങനെയാണ്, വാക്സിനേഷൻ എടുത്തവർ 7 ദിവസവും, വാക്സിനേഷൻ എടുക്കാത്തവർക്ക് 10 ദിവസവും ക്വാറന്റൈൻ കിടക്കണമെന്ന നിർദേശമാണ് നടപ്പാക്കാൻ പോകുന്നത്.പിസിആർ നെഗറ്റീവ് ടെസ്റ്റ് ഉള്ള സമ്പർക്കം പുലർത്തുന്ന വാക്സിനേഷൻ എടുത്തവർക്ക്‌ 7 ദിവസവും വാക്സിനേഷൻ എടുക്കാത്തവർക്ക് 14 ദിവസവുംആയിരിക്കും ക്വാറന്റൈൻ. . പുതിയ പ്രോട്ടോക്കോൾ Shlonak ആപ്പുമായി ലിങ്ക് ചെയ്യുമെന്നതും മറ്റൊരു പ്രത്യേകതയാണ്. കുവൈറ്റിലേക്ക് വരുന്ന യാത്രക്കാർക്ക് ഹോം ക്വാറന്റൈൻ നടപടിക്രമങ്ങൾ ആരോഗ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റും ഷ്ലോനക് ആപ്പിൽ നിരീക്ഷിക്കും. എത്തുന്നവരെല്ലാം Shlonak ആപ്പ് ഡൗൺലോഡ് ചെയ്യൽ നിർബന്ധമാണ്. രാജ്യത്തേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും ബാധകമായ ഹോം ക്വാറന്റൈൻ നടപടിക്രമങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ അവലോകനം ചെയ്യാൻ ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ, സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്‌നോളജി എന്നിവയിൽ നിന്ന് ഒരു കമ്മിറ്റി രൂപീകരിക്കാനും ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്. വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ. https://chat.whatsapp.com/CggyBQpJY8p2ayYgZNC91J

https://www.pravasinewsdaily.com/2022/01/10/abu-dhabi-big-ticket-online-booking/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *