Posted By Editor Editor Posted On

രാ​ത്രി​യി​ൽ ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടും; കുവൈത്തിൽ മി​ത​മാ​യ കാ​ലാ​വ​സ്ഥ തു​ട​രും

വ​രും ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത് പ​ക​ൽ മി​ത​മാ​യ കാ​ലാ​വ​സ്ഥ​യും രാ​ത്രി​യി​ൽ ത​ണു​പ്പും തു​ട​രും. മി​ത​മാ​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ധാ​രാ​ർ അ​ൽ അ​ലി വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ രാ​ജ്യ​ത്ത് സു​ഖ​ക​ര​മാ​യ കാ​ലാ​വ​സ്ഥ​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല പ​തി​യെ കു​റ​ഞ്ഞു​വ​രി​ക​യും ത​ണു​പ്പ് ഘ​ട്ട​ത്തി​ലേ​ക്ക് രാ​ജ്യം പ്ര​വേ​ശി​ക്കു​ക​യും ചെ​യ്യും.വെ​ള്ളി​യാ​ഴ്ച പ​ര​മാ​വ​ധി താ​പ​നി​ല 25 ഡി​ഗ്രി സെ​ൽ​ഷ്യ​സ് മു​ത​ൽ മു​ത​ൽ 28 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യാ​കും. ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​മാ​യ ആ​കാ​ശ​ത്തോ​ടു കൂ​ടി​യ രാ​ത്രി മി​ത​മാ​യ ത​ണു​പ്പും അ​നു​ഭ​വ​പ്പെ​ടും. രാ​ത്രി കു​റ​ഞ്ഞ താ​പ​നി​ല 16 മു​ത​ൽ 19 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യാ​കും.ശ​നി​യാ​ഴ്ച പ​ക​ൽ പ​ര​മാ​വ​ധി താ​പ​നി​ല 29 ഡി​ഗ്രി സെ​ൽ​ഷ്യ​സ് മു​ത​ൽ മു​ത​ൽ 32 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യാ​കും. ശ​നി​യാ​ഴ്‌​ച രാ​ത്രി ത​ണു​പ്പ് മി​ത​മാ​യി​രി​ക്കും. മ​ണി​ക്കൂ​റി​ൽ എ​ട്ടു മു​ത​ൽ 30 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ കാ​റ്റു വീ​ശാം. കു​റ​ഞ്ഞ താ​പ​നി​ല 16 മു​ത​ൽ 20 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ആ​യി​രി​ക്കും. ഡി​സം​ബ​റോ​ടെ താ​പ​നി​ല​യി​ൽ വ​ലി​യ കു​റ​വു​ണ്ടാ​കും. തു​ട​ർ​ന്ന് രാ​ജ്യം ക​ടു​ത്ത ത​ണു​പ്പ് സീ​സ​ണി​ലേ​ക്ക് നീ​ങ്ങും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *