വിമാനത്തിൽ യാത്രക്കാരന്റെ മരണം; പറന്നുയർന്ന് കുറച്ച് കഴിഞ്ഞപ്പോൾ വിമാനത്തിന് എമർജൻസി ലാൻഡിങ്
വിമാനത്തിനുള്ളിൽ വെച്ച് യാത്രക്കാരൻ മരിച്ചതിനെ തുടർന്ന് എമർജൻസി ലാൻഡിങ്. മാഞ്ചസ്റ്ററിലേക്കുള്ള റയാൻഎയർ വിമാനമാണ് അടിയന്തരമായി ലണ്ടനിലെ സ്റ്റാൻസ്റ്റെഡ് എയർപോർട്ടിൽ ഇറക്കിയത്.അൽബേനിയയിലെ റ്റിരാനയിൽ നിന്ന് വൈകിട്ട് 5.55ന് ടേക്ക് ഓഫ് ചെയ്ത വിമാനം മൂന്നര മണിക്കൂർ പറന്ന് മാഞ്ചസ്റ്ററിൽ എത്തേണ്ടതായിരുന്നു. എന്നാൽ യാത്രക്കിടെ ആകാശത്ത് വെച്ച് യാത്രക്കാരന് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ലണ്ടനിലെ സ്റ്റാൻസ്റ്റെഡ് എയർപോർട്ടിൽ രാത്രി എട്ട് മണിയോടെ വിമാനം എമർജൻസി ലാൻഡിങ് നടത്തുകയായിരുന്നു. ഉടൻ തന്നെ ആംബുലൻസും മെഡിക്കൽ സംഘവും സ്ഥലത്തെത്തി.എന്നാൽ യാത്രക്കാരൻറെ ജീവൻ രക്ഷിക്കാനായില്ല. വിമാനം ലണ്ടനിൽ ഇറക്കുന്നത് വരെ ശാരീരിക അസ്വാസ്ഥ്യം ഉണ്ടായ യാത്രക്കാരനെ രക്ഷപ്പെടുത്താൻ ശ്രമങ്ങൾ നടത്തിയിരുന്നെന്നനും ക്രൂ അംഗങ്ങളും യാത്രക്കാരും ചേർന്ന് രോഗിക്ക് 25 മിനിറ്റ് നേരം സിപിആർ നൽകുന്നത് തുടർന്നെന്നും മറ്റൊരു യാത്രക്കാരൻ പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)