Posted By Editor Editor Posted On

കുവൈറ്റിൽ വിദേശികള്‍ക്ക് റിയൽ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടി സ്വന്തമാക്കാനാകുമോ? പുതിയ നിയന്ത്രണങ്ങള്‍ അറിയാം

വിദേശികൾക്ക് രാജ്യത്ത് റിയൽ എസ്റ്റേറ്റ് പ്രോപര്‍ട്ടി വാങ്ങുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് കുവൈറ്റ് സർക്കാർ. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് കുവൈറ്റ് പൗരന്മാരെപ്പോലെ തന്നെ റിയൽ എസ്റ്റേറ്റ് വാങ്ങാം. അതായത്, ഇവര്‍ക്ക് അധിക നിയന്ത്രണങ്ങളൊന്നുമില്ല. ജിസിസി ഇതര അറബ് പൗരന്‍മാര്‍ക്ക് കുവൈറ്റും അവരുടെ രാജ്യവും തമ്മിൽ പരസ്പര ഉടമ്പടി ഉണ്ടെങ്കിൽ മാത്രമേ റിയൽ എസ്റ്റേറ്റ് വാങ്ങാൻ അനുമതിയുള്ളൂ. ഇതിനു പുറമേ മറ്റ് നിരവധി നിബന്ധനകളും പാലിക്കണം. ഉദാഹരണത്തിന്, കുവൈറ്റ് മന്ത്രിസഭയിൽ നിന്ന് അനുമതി വാങ്ങണം, റസിഡൻഷ്യൽ ഏരിയയിലുള്ള പ്രോപ്പർട്ടി മാത്രമേ വാങ്ങാൻ പാടുള്ളൂ, ക്രിമിനൽ റെക്കോർഡ് ഇല്ലാതിരിക്കണം. കുവൈറ്റ് പൗരത്വം ഇല്ലാത്തവര്‍ക്ക് അനന്തരാവകാശം വഴി സ്വത്ത് ലഭിച്ചാൽ അത് ഒരു വര്‍ഷത്തിനുള്ളിൽ വിൽപ്പന നടത്തണം. അല്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ട ഇളവ് സര്‍ക്കാരിൽ നിന്ന് നേടിയിരിക്കണം. മറ്റു വിദേശ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് പ്രോപ്പര്‍ട്ടി സ്വന്തമാക്കാന്‍ അനുമതിയില്ല.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CphhwPjIyE122skAdI32Qg

Comments (0)

Leave a Reply

Your email address will not be published. Required fields are marked *