Posted By user Posted On

ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളെ തടയുന്നതു പരാജയപ്പെട്ട തീരുമാനം :കുവൈത്ത് എം പി

കുവൈറ്റ് സിറ്റി : ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളെ തടയുന്നതു പരാജയപ്പെട്ട തീരുമാനമാണെന്ന് പാര്ലമെന്റ് അംഗം ഹമദ് മുഹമ്മദ് അൽ മത്താർ പറഞ്ഞു . തൊഴിലാളികൾ എന്നത് കുടുംബങ്ങളുടെയും സ്വകാര്യ മേഖലയുടെയും നിർണ്ണായക ആവശ്യമാണ് , തൊഴിലാളികൾ അന്താരാഷ്ട്ര അംഗീകാരമുള്ള വാക്സിൻ കുത്തിവയ്ക്കുകയും തുടർന്നും പ്രവേശനം അനുവദിക്കാതിരിക്കുകയും ചെയ്യുന്നത് തെറ്റായ നയമാണെന്നും അദ്ദേഹം വ്യക്തമാക്കി . രാജ്യത്തെ വിവിധ മേഖലകളിലേക്ക് ജോലിക്കാരുടെ അടിയന്തിര ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Comments (0)

Leave a Reply

Your email address will not be published. Required fields are marked *