കുവൈറ്റിൽ കോവിഡ് കാലത്തെ താല്‍ക്കാലിക പള്ളികൾ അടച്ചിടും
കുവൈറ്റിൽ കോവിഡ് കാലത്ത് താല്‍ക്കാലികമായി ആരംഭിച്ച പള്ളികൾ അടച്ചിടും. ജുമുഅ നമസ്കാരങ്ങൾക്കായാണ് ഈ പള്ളികൾ തുറന്നിരുന്നത്. അടച്ചിടുന്നതിനായി ഔഖാഫ് മന്ത്രാലയം നിർദേശം നല്‍കിയതായാണ് റിപ്പോർട്ട്. നവംബർ ഒന്ന് മുതലാണ് തീരുമാനം നടപ്പാക്കുക. രാജ്യത്തെ ആറു ഗവർണറേറ്റുകളിലുമുള്ള മസ്ജിദ് അധികാരികള്‍ക്ക് ഇത് സംബന്ധമായ അറിയിപ്പ് എൻഡോവ്മെന്റ് ആൻഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം നല്കി. ഔഖാഫ് മന്ത്രാലയത്തിലെ ഫത്വ വിഭാഗം പുറപ്പെടുവിച്ച നിർദേശത്തിന്റെ ഭാഗമായാണ് തീരുമാനം. കോവിഡിന് മുമ്പ് നിലവിലുണ്ടായിരുന്ന മുൻ ക്രമീകരണങ്ങളിലേക്ക് മടങ്ങുകയാണ് ലക്ഷ്യം. ഇത് സംബന്ധമായ തീരുമാനം വിശ്വാസികളെ അറിയിക്കാന്‍ ഇമാമുമാരോടും ഖത്തീബുമാരോടും മന്ത്രാലയം നിർദേശിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)