ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്തു; കുവൈറ്റിൽ യുവതിക്ക് 2000 ദിനാര്‍ പിഴ
കുവൈറ്റിൽ ഫര്‍വാനിയ ആശുപത്രിയിലെ ഒരു പ്രവാസി ഡോക്ടറെയും, കുവൈത്ത് സ്വദേശിനിയായ വനിതാ ഡോക്ടറെയും ആക്രമിച്ച കേസിൽ സ്വദേശി യുവതിക്ക് പിഴ. 2000 ദിനാറാണ് പിഴ ലഭിച്ചത്. ആശുപത്രിയില്‍ വച്ച് രണ്ട് ഡോക്ടര്‍മാരെ കൈയ്യേറ്റം ചെയ്യുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത കേസിലാണ് സ്വദേശി യുവതിയുടെ പിഴ ശിക്ഷ മേല്‍ കോടതി ശരിവച്ചത്. നേരത്തെ 2000 ദിനാര്‍ പിഴ ഈടാക്കാന്‍ കീഴ് കോടതി വിധിച്ചിതിനെതിരെ പ്രതിയായ യുവതി നല്‍കിയ അപ്പീലാണ് മേല്‍ കോടതി തള്ളിയത്. പ്രവാസിയായ ഡോക്ടര്‍ മുത്തശ്ശിയുടെ ചികിത്സാ രേഖകള്‍ ചോദിച്ചപ്പോള്‍, യുവതി പെടുന്നനെ ദേഷ്യപ്പെട്ട് അസഭ്യവര്‍ഷം ചെരിയുകയും മൊബൈല്‍ ഫോണ്‍ വച്ച് മൂക്കിലും നെഞ്ചിലമായി ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. ആസമയം തീവ്രപരിചരണ വിഭാഗത്തില്‍ ഉണ്ടായിരുന്ന കുവൈത്ത് സ്വദേശിനിയായ വനിതാ ഡോക്ടര്‍ക്കും പരുക്കേറ്റു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CphhwPjIyE122skAdI32Qg
Comments (0)