കുവൈത്തിൽ ഫ്ലക്സിബിൾ ജോലി സമയം നടപ്പാക്കിയതോടെ ഗതാഗത കുരുക്ക് കുറഞ്ഞു
കുവൈത്തിൽ സർക്കാർ കാര്യലയങ്ങളിലെ ജീവനക്കാർക്കും വിദ്യാലയങ്ങളിലും ഫ്ളക്സ്ബിൾ പ്രവർത്തി സമയം നടപ്പിലാക്കിയതോടെ രാജ്യത്തെ ഗതാഗത കുരുക്കിന് 30 ശതമാനത്തോളം കുറവ് വന്നതായി റിപ്പോർട്ട്.കഴിഞ്ഞ വർഷം മുതലാണ് രാജ്യത്തെ 24 സർക്കാർ ഏജൻസികളിലെ ജീവനക്കാർക്കും വിദ്യാലയങ്ങളിലും ഔദ്യോഗികമായി ഫ്ളക്സ്ബിൾ പ്രവൃത്തി സമയം നടപ്പിലാക്കിയത്.അടുത്ത വർഷം ജനുവരി മുതൽ ജീവനക്കാർക്ക് സായാഹ്ന ഷിഫ്റ്റ് സംവിധാനം കൂടി നടപ്പിലാക്കുന്നതോടെ ഗതാഗതക്കുരുക്ക് വീണ്ടും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.അതേ സമയം രാജ്യത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ആവശ്യമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിന് മന്ത്രി സഭാ യോഗം നിയോഗിച്ച ഒമ്പത് സർക്കാർ ഏജൻസികളുടെ പ്രവർത്തനങൾ തുടരുകയാണ്.പുതുതായി നിയമിക്കപ്പെട്ട സർക്കാർ ജീവനക്കാർക്ക് അവരുടെ താമസ സ്ഥലങ്ങൾക്ക് സമീപമുള്ള കാര്യലയങ്ങളിൽ നിയമനം നൽകുക, പരമാവധി വിദ്യാർത്ഥികളെ സ്കൂൾ ബസ് ഉപയോഗിക്കുന്നതിന് പ്രോത്സാഹിപ്പിക്കുക, ജോലിയുടെ സ്വഭാവം അനുസരിച്ച് പരമാവധി ജീവനക്കാർക്ക് വീട്ടിൽ വെച്ച് ജോലി ചെയ്യുന്ന സമ്പ്രദായം നടപ്പിലാക്കുക മുതലായ നിർദേശങ്ങൾ നടപ്പിലാക്കുവാനും അധികൃതർ ശ്രമങ്ങൾ നടത്തി വരികയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CphhwPjIyE122skAdI32Qg
Comments (0)