കുവൈത്തിൽ യാത്രാ നിരോധനം പോലുള്ള കേസുകൾ പരിഹരിക്കാൻ ഇനി ഇംഗ്ലീഷിൽ പുതിയ സേവനം
കുവൈത്തിൽ യാത്രാ നിരോധനം, വാടക കുടിശികയുമായി ബന്ധപ്പെട്ട കേസുകളിൽ അടയ്ക്കുവാനുള്ള തുകകൾ , പിഴകൾ എന്നിവ അടച്ചു തീർക്കുന്നതിന് നീതിന്യായ മന്ത്രാലയത്തിന്റെ വെബ് സൈറ്റിൽ ഇംഗ്ലീഷ് ഭാഷയിൽ പുതിയ സേവനം ലഭ്യമാക്കി . സർക്കാർ ഏകീകൃത ആപ്ലിക്കേഷൻ ആയ സഹേൽ വഴിയാണ് ഈ സേവനം ലഭ്യമാകുക.. ഇത് വഴി അറബി ഇതര ഭാഷകൾ ഉപയോഗിക്കുന്നവർക്ക് നീതി ന്യായ മന്ത്രാലയവുമായി ബന്ധപ്പെട്ട തങ്ങളുടെ സാമ്പത്തിക കുടിശ്ശികകൾ എത്രയും പെട്ടെന്ന് അടച്ചു തീർക്കാൻ സാധ്യമാകും. നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയുന്നതോടൊപ്പം തന്നെ കുടിശികയുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ യാത്രാ നിരോധനവും മറ്റു നിയന്ത്രണങ്ങളും ഉടനടി നീക്കം ചെയ്യപ്പെടുവാനും സാധിക്കുമെന്ന് നീതിന്യായ,മത കാര്യ മന്ത്രി ഡോ. മുഹമ്മദ് അൽ വാസ്മി വ്യക്തമാക്കി
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)