കുവൈത്തിൽ മുഴുവൻ സർക്കാർ ജീവനക്കാർക്കും സ്വകാര്യ മേഖലയിലേക്ക് തൊഴിൽ മാറാം
കുവൈത്തിൽ മുഴുവൻ സർക്കാർ ജീവനക്കാർക്കും സ്വകാര്യ മേഖലയിലേക്ക് തൊഴിൽ മാറ്റം നടത്തുന്നതിനു അനുമതി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിൻ്റെ നിർദേശത്തെ തുടർന്നാണ് നടപടി.ഇതുമായി ബന്ധപ്പെട്ട് നിലവിലെ ചട്ടങ്ങളിൽ ഭേദഗതി ചെയ്തുകൊണ്ടാണ് നിർദേശം പുറപ്പെടുവിച്ചത്. ഇത് പ്രകാരം 60 വയസ്സിനു മുകളിൽ പ്രായമായവരും യൂണിവേഴ്സിറ്റി ബിരുദ ധാരികൾ അല്ലാത്തവരും ഉൾപ്പെടെ മുഴുവൻ സർക്കാർ ജീവനക്കാർക്കും സ്വകാര്യ മേഖലയിലേക്ക് തൊഴിൽ മാറ്റം നടത്താം.ജീവനക്കാരുടെ തൊഴിൽ പരിചയം രാജ്യത്തെ തൊഴിൽ വിപണിയിൽ പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് പുതിയ തീരുമാനം വഴി ലക്ഷ്യമിടുന്നത്.ഇതിന് പുറമെ രാജ്യത്തെ തൊഴിൽ വിപണിയിൽ നേരിടുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കുവാനും ഇത് വഴി സാധിക്കുമെന്നും അധികൃതർ കണക്ക് കൂട്ടുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CphhwPjIyE122skAdI32Qg
Comments (0)