Posted By Editor Editor Posted On

വിമാനത്തിൽ യാത്രക്കാരിക്ക് നേരെ സഹയാത്രികൻ്റെ ലൈം​ഗീകാതിക്രമണം; മധ്യവയസ്കൻ അറസ്റ്റിൽ

ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരിക്ക് നേരെ സഹയാത്രികൻ്റെ ലൈം​ഗീകാതിക്രമണം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. ജയ്പൂരിൽ നിന്ന് ചെന്നൈയിലേക്ക് പോയ ഇൻഡി​ഗോ വിമാനത്തിലാണ് യാത്രക്കാരിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയത്. സംഭവത്തിൽ യാത്രക്കാരനായ രാകേഷ് ശർമ (45) യാണ് ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായത്. ജയ്പൂർ- ഡൽഹി- ചെന്നൈ ഇൻഡി​ഗോ വിമാനത്തിൽ ഒക്ടോബർ ഒൻപതിനായിരുന്നു സംഭവം. ഇരുവരും ജയ്പൂരിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്നു. വിൻഡോ സീറ്റിലായിരുന്നു സ്ത്രീ ഇരുന്നത്. ശർമ ഇവരുടെ പിറകിലെ സീറ്റിലും. യാത്രയ്ക്കിടെ ഇയാൾ സ്ത്രീയെ മോശമായി സ്പർശിക്കുകയായിരുന്നു എന്ന് ചെന്നൈ പൊലീസ് പറഞ്ഞു. ഇ ക്കാര്യം സ്ത്രീ കാബിൻ ക്രൂവിനോട് പറഞ്ഞു. ജീവനക്കാർ വിവരം വിമാനത്താവളത്തിൽ വിളിച്ചറിയിക്കുകയും വിമാനം ചെന്നൈയിൽ ലാൻഡ് ചെയ്തപ്പോൾ പൊലീസെത്തി ശർമയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവത്തിൽ ഇൻഡി​ഗോ അധികൃതർ ഔ​ദ്യോ​ഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *