Posted By Editor Editor Posted On

ആരോഗ്യത്തിനും ചർമ സൗന്ദര്യത്തിനും ഏലക്ക; ഗുണങ്ങളും ഉപയോഗവും അറിയാം

എല്ലാ വീട്ടിലും വളരെ സുലഭമായി കണ്ടുവരുന്നതാണ് ഏലയ്ക്ക. പായസത്തിനൊക്കെ നല്ല രുചിയും മണവും നൽകാൻ ഏലയ്ക്ക ഉപയോഗിക്കാറുണ്ട്. എന്നാൽ ഈ ഏലയ്ക്ക സൌന്ദര്യ സംരക്ഷണത്തിന് നല്ലതാണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? പലർക്കും വിശ്വസിക്കാൻ ബുദ്ധിമുട്ടായിരിക്കും. എന്നാൽ ചർമ്മം തിളങ്ങാനും ഈ ഏലയ്ക്ക ഉപയോഗിക്കാവുന്നതാണ്. ഏലയ്ക്ക വെള്ളം കുടിക്കുന്നതിലൂടെ ആണ് ചർമ്മത്തിന് നല്ല തിളക്കവും ഭംഗിയുമൊക്കെ ലഭിക്കുന്നത്. ധാരാളം ആൻ്റി ഓക്സിഡൻ്റുകളും അതുപോലെ പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും നിറം വയ്ക്കുനം ഏലയ്ക്ക വളരെ നല്ലതാണ്.

ആൻ്റി ഓക്സിഡൻ്റുകളാൽ സമ്പുഷ്ടം
ആൻ്റി ഓക്സിഡൻ്റുകളാൽ സമ്പുഷ്ടം
ഇതിൽ ധാരാളമായി ആൻ്റി ഓക്സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിനും ചർമ്മത്തിനുമൊക്കെ വളരെ നല്ലതാണ്. പ്രത്യേകിച്ച് ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളെ മാറ്റാൻ ഈ ആൻ്റി ഓക്സിഡൻ്റുകൾ സഹായിക്കും. പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളായ വരകളും ചുളിവുകളുമൊക്കെ വേഗത്തിൽ മാറ്റാൻ ഇത് വളരെ നല്ലതാണ്. സ്ഥിരമായി ഏലയ്ക്ക വെള്ളം കുടിക്കുന്നത് വൈറ്റമിൻ എ,സി, പോളിഫിനോൾസ് എന്നിവയുണ്ടാകാൻ സഹായിക്കുന്നു. ചർമ്മത്തിലെ കോശങ്ങളുടെ കേടുപാടുകളെ ഇത് വേഗത്തിൽ ഇല്ലാതാക്കാൻ സഹായിക്കുന്നു. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ നല്ലതാണ് ഏലയ്ക്ക. ശരീരത്തിലെ ആവശ്യമില്ലാത്ത വിഷാംശങ്ങളെ പാടെ പുറന്തള്ളാൻ ഏലയ്ക്ക വളരെ മികച്ചതാണ്. ഒരിക്കൽ ടോക്സിൻ ഉത്പ്പാദനമുണ്ടായാൽ അത് രക്തക്കുഴലിൽ നിലകൊള്ളുകയും ചർമ്മത്തെ വളരെ മോശമാക്കി മാറ്റുകയും ചെയ്യുന്നു. ചർമ്മത്തിൽ മുഖക്കുരു, ഡൾനെസ് എന്നിവയൊക്കെ ഉണ്ടാക്കുന്നു. ഇതിലെ ഡൈയൂററ്റിക് ഗുണങ്ങൾ ശരീരത്തിലെ മൂത്രത്തിൻ്റെ അളവ് കൂട്ടുകയും വിഷാംശങ്ങളെ വേഗത്തിൽ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ വിഷാംശം പുറത്ത് പോകുന്നതോടെ ചർമ്മം നന്നായി തിളങ്ങുന്നു.ശരീരത്തിലെ രക്തയോട്ടം കൂട്ടാൻ വളരെ നല്ലതാണ് ഏലയ്ക്ക. രക്തയോട്ടം മെച്ചപ്പെടുന്നതോടെ ശരീരത്തിലെ എല്ലാ ഭാഗത്തിലേക്കും ആവശ്യത്തിന് പോഷകങ്ങളും ഓക്സിജൻ വേഗത്തിലും സുഗമവുമായി ലഭിക്കുന്നു. ചർമ്മത്തിലെ കോശങ്ങൾക്ക് ഇത്തരത്തിൽ ഓക്സിജനും മറ്റും ലഭിക്കുന്നു ചർമ്മത്തെ ആരോഗ്യത്തോടെ വയ്ക്കാൻ ഏറെ സഹായിക്കുന്നു. സ്ഥിരമായി ഏലയ്ക്ക വെള്ളം കുടിക്കുന്നത് നല്ല യുവത്വമുള്ള ചർമ്മം നിലനിർത്താൻ സഹായിക്കുന്നതാണ്.ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പുഷ്ടമാണ് ഏലയ്ക്ക. മുഖക്കുരു, വീക്കം, ചർമ്മത്തിലെ ചുവപ്പ് ചൊറിച്ചിൽ എന്നിവയൊക്കെ മാറ്റാനുള്ള കഴിവ് ഏലയ്ക്കയ്ക്കുണ്ട്. സ്ഥിരമായി ഏലയ്ക്ക വെള്ളം കുടിക്കുന്നത് ഈ പ്രശ്നങ്ങളൊക്കെ ഒഴിവാക്കാൻ സഹായിക്കുന്നു. അതുപോലെ അലർജി പോലെയുള്ള മറ്റ് പ്രശ്നങ്ങളെ ഇല്ലാതാക്കാനും ഏലയ്ക്ക സഹായിക്കാറുണ്ട്. ഇത് സ്ഥിരമായി ഉപയോഗിക്കാൻ ശ്രമിക്കുന്നത് ചർമ്മത്തിലെ വലിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *