Posted By Editor Editor Posted On

കുവൈത്തിൽ വീട്ടുജോലിക്കാരി കുഞ്ഞിനെ ജനൽ വഴി താഴേക്ക് എറിഞ്ഞതായി പരാതി

വീട്ടുജോലിക്കാരി മൂന്ന് വയസ്സുള്ള കുഞ്ഞിനെ മൂന്നാം നിലയിലെ വീടിൻറെ ജനൽ വഴി താഴേക്ക് എറിഞ്ഞതായി പരാതി. കുവൈത്തിലാണ് സംഭവം. കുവൈത്തിലെ സുലൈബികത്ത് പൊലീസ് സ്റ്റേഷനിലാണ് ഇതു സംബന്ധിച്ച് ഒരു സ്വദേശി പരാതി നൽകിയത്.

ദോഹ ഏരിയയിലാണ് സംഭവം ഉണ്ടായത്. കുട്ടിയുടെ നില ഗുരുതരമാണ്. കുട്ടിയുടെ ആരോഗ്യ നില സംബന്ധിച്ച് അൽ സബാ ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ട് പരാതിക്കാരൻ സമർപ്പിച്ചിട്ടുണ്ട്. ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ ഡെപ്യൂച്ചി പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. 35കാരിയായ ഗാർഹിക തൊഴിലാളിയെ കസ്റ്റഡിയിലെടുക്കും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *