Posted By Editor Editor Posted On

സമ്പാദ്യം വളർത്താൻ കൂടുതൽ സമയം, സ്പെഷ്യൽ എഫ്ഡിയുടെ അവസാന തീയതി നീട്ടി ബാങ്കുകൾ: പ്രവാസികൾക്കും മികച്ച അവസരം

നിക്ഷേപകരെ സംബന്ധിച്ചിടത്തോളം സ്ഥിര നിക്ഷേപം എന്നത് പ്രത്യേകം പരിജയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത ഒന്നാണ്. ഏറ്റവും സുരക്ഷിതമായ, ഉറപ്പായ വരുമാനം വാഗ്ധാനം ചെയ്യുന്ന നിക്ഷേപ പദ്ധതിയാണ് സ്ഥിര നിക്ഷേപം. 7 ദിവസം മുതൽ 10 വർഷം വരെയാണ് സ്ഥിര നിക്ഷേപത്തിൻറെ കാലാവധി. ബാങ്കുകൾക്കും കാലാവധിക്കനുസരിച്ചും പലിശ നിരക്കിൽ മാറ്റങ്ങളുണ്ടാകും.

തങ്ങളുടെ നിക്ഷേപകരെ ആകർഷിക്കാൻ ബാങ്കുകൾ കാലാകാലങ്ങളിൽ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികൾ ആരംഭിക്കാറുണ്ട്. ഇത്തരത്തിലുള്ള പ്രത്യേക സ്ഥിര നിക്ഷേപത്തിന് ബാങ്കുകൾ അവരുടെ നിക്ഷേപകർക്ക് സാധാരണയേക്കാൾ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഈ പ്രത്യേക എഫ്ഡി സ്കീമുകൾ പരിമിത കാലത്തേക്ക് മാത്രമാണ്. അതേസമയം, ഇന്ത്യൻ ബാങ്കും ഐഡിബിഐ ബാങ്കും അവരുടെ പ്രത്യേക എഫ്ഡികളുടെ അവസാന തീയതി സെപ്റ്റംബർ 30 വരെ നീട്ടി. നമുക്ക് വിശദമായി പരിശോധിക്കാം.

ഐഡിബിഐ ബാങ്ക്

ഐഡിബിഐ ബാങ്ക് 300 ദിവസം, 375 ദിവസം, 444 ദിവസം, 700 ദിവസങ്ങൾ എന്നിവയിൽ കാലാവധി പൂർത്തിയാകുന്ന ഉത്സവ എഫ്ഡികളുടെ അവസാന തീയതി 2024 ഡിസംബർ 31 വരെ നീട്ടി. അതിനാൽ നിക്ഷേപകർക്ക് സുരക്ഷിത നിക്ഷേപത്തിലൂടെ മികച്ച വരുമാനം നേടാനുള്ള മികച്ച അവസരമുണ്ട്. 300 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ഐഡിബിഐ ബാങ്കിൻ്റെ ഉത്സവ് എഫ്ഡിയിൽ സാധാരണക്കാർക്ക് 7.05 ശതമാനം പലിശ ലഭിക്കും. അതേസമയം മുതിർന്ന പൗരന്മാർക്ക് 7.55 ശതമാനം പലിശയും ബാങ്ക് വാഗ്ധാനം ചെയ്യുന്നു.

375 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ഉത്സവ് എഫ്ഡിയുടെ പലിശ നിരക്ക് 7.15 ശതമാനത്തിൽ നിന്ന് 7.25 ശതമാനമായി ബാങ്ക് ഉയർത്തിയിട്ടുണ്ട്. മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം പലിശ ലഭിക്കും. അതേസമയം 444 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന പ്രത്യേക സ്ഥിര നിക്ഷേപത്തിന് സാധാരണ പൗരന്മാർക്ക് 7.35 ശതമാനം പലിശ ലഭിക്കുമ്പോൾ മുതിർന്ന പൗരന്മാർക്ക് 7.85 ശതമാനം പലിശ നേടാം. 700 ദിവസത്തെ കാലയളവിൽ, ബാങ്ക് സാധാരണ പൗരന്മാർക്ക് 7.20% പലിശയും മുതിർന്ന പൗരന്മാർക്ക് 7.70% പലിശയും നൽകുന്നു.

ഇന്ത്യൻ ബാങ്ക് അതിൻ്റെ പ്രത്യേക എഫ്ഡിയുടെ അവസാന തീയതി 2024 നവംബർ 30 വരെ നീട്ടി. മുതിർന്ന പൗരന്മാർക്ക് 7.55% പലിശ നൽകുമ്പോൾ ബാങ്ക് അതിൻ്റെ സാധാരണ ഉപഭോക്താക്കൾക്ക് 7.05% റിട്ടേൺ നൽകുന്നു. അതേ സമയം, സൂപ്പർ സീനിയർ അതായത് 70 വയസ്സിന് മുകളിലുള്ള നിക്ഷേപകർക്ക് ഇൻഡ് സൂപ്പൽ 300 നിക്ഷേപത്തിലൂടെ 7.8 ശതമാനം പലിശ നേടാം.

400 ദിവസത്തെ സ്പെഷ്യൽ എഫ്ഡിയെക്കുറിച്ച് പറയുമ്പോൾ, ബാങ്ക് സാധാരണ പൗരന്മാർക്ക് 7.25% റിട്ടേൺ വാഗ്ദാനം ചെയ്യുന്നു. അതേസമയം മുതിർന്ന പൗരന്മാർക്ക് 7.75%, സൂപ്പർ സീനിയർ സിറ്റിസൺ ഉപഭോക്താക്കൾക്ക് 8.00% പലിശ ബാങ്ക് വാഗ്ധാനം ചെയ്യുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyh

Comments (0)

Leave a Reply

Your email address will not be published. Required fields are marked *