Posted By Editor Editor Posted On

കുവൈത്തിൽ ഇ​ന്റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്

കുവൈത്തിൽ രാ​ജ്യ​ത്തെ ഇ​ന്റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്. സ​മു​ദ്രാ​ന്ത​ർ ഭാ​ഗ​ത്തു​കൂ​ടി​യു​ള്ള കേ​ബി​ൾ ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന് ത​ട​സ്സ​പ്പെ​ട്ട സേവനങ്ങൾ പുനസ്ഥാപിച്ചു. ബു​ധ​നാ​ഴ്ച​യാ​ണ് കു​വൈ​ത്തി​നെ സൗ​ദി അ​റേ​ബ്യ​യി​ലെ അ​ൽ ഖോ​ബാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന കു​വൈ​ത്ത് ടെ​റി​ട്ടോ​റി​യ​ൽ ജ​ല​ത്തി​ന് പു​റ​ത്തു​ള്ള ഭാ​ഗ​ത്തെ ഫൈ​ബ​ർ കേ​ബി​ൾ (ഫാ​ൽ​ക്ക​ൺ) ത​ക​രാ​ർ റി​പ്പോ​ർട്ട് ചെ​യ്ത​ത്. ഇ​ത് രാ​ജ്യ​ത്താ​ക​മാ​നം ഇ​ന്റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ളെ ബാ​ധി​ച്ചി​രു​ന്നു. വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്തര​മാ​യി ഇ​ട​പെ​ട്ട സി​ട്ര പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി ശ്ര​മം ആ​രം​ഭി​ച്ചു. എ​മ​ർ​ജ​ൻ​സി പ്ലാ​ൻ സ​ജീ​വ​മാ​ക്കി ബ​ദ​ൽ കേ​ബി​ളു​ക​ളി​ലേ​ക്ക് ഇ​ൻറ​ർ​നെ​റ്റ് ട്രാ​ഫി​ക് മാ​റ്റി​യ​താ​യി ക​മ‍്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (സി​ട്ര) അ​റി​യി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyh

Comments (0)

Leave a Reply

Your email address will not be published. Required fields are marked *