Posted By Editor Editor Posted On

കുവൈറ്റിലെ ഈ മേഖലകളില്‍ വ്യാപക റെയിഡ്; നിരവധി പ്രവാസികള്‍ അറസ്റ്റില്‍

കുവൈറ്റിലെ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ഹാവല്ലി, ജാബിരിയ്യ ഗവര്‍ണറേറ്റുകളില്‍ നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനകളില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ ഉള്‍പ്പെടെ രണ്ടായിരത്തിലേറെ പേര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് അല്‍ യൂസഫിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനകളിലാണിത്. പിടിയിലായവരില്‍ കൂടുതലും ഇന്ത്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണ്.

ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക്, ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റെസ്‌ക്യൂ പോലീസ്, പബ്ലിക് സെക്യൂരിറ്റി സെക്റ്റര്‍ എന്നിവയുള്‍പ്പെടെ നിരവധി വകുപ്പുകള്‍ സംയുക്തമായാണ് പരിശോധനകള്‍ നടത്തിയതെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷന്‍സ് ആന്‍ഡ് മീഡിയ അറിയിച്ചു. വനിതാ പോലീസ് ഉദ്യോഗസ്ഥരും സജീവമായി പങ്കെടുത്തു. ഹാലസ്സിയില്‍ നടത്തിയ പരിശോധനകളില്‍ 1,895 ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. തിരിച്ചറിയല്‍ രേഖയില്ലാത്ത 32 വ്യക്തികളെയും താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുകയായിരുന്ന 24 പേരെയും അറസ്റ്റ് ചെയ്തു. കൂടാതെ, വിവിധ കേസുകളില്‍ തെരയുന്ന 15 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. വിവിധ കേസുകളില്‍ പോലിസ് അന്വേഷിക്കുന്ന 15 പേരെയും അറസ്റ്റ് വാറണ്ടുള്ള 16 പേരെയും പരിശോധനയ്ക്കിടയില്‍ പിടികൂടി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *