കുവൈറ്റിൽ ഈ വർഷം 4056 തീപിടിത്തങ്ങൾ
കുവൈറ്റിൽ ഈ വർഷം ആരംഭം മുതൽ സെപ്റ്റംബർ പകുതി വരെ 4056 തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തു. ഫയർഫോഴ്സ് ആക്ടിങ് ചീഫ് ലെഫ്റ്റനന്റ് ജനറൽ ഖാലിദ് ഫഹദ് ആണ് ഈക്കാര്യം അറിയിച്ചത്. കുവൈത്ത് സിറ്റിയിൽ- 720, ഹവല്ലിയിൽ- 562, മുബാറക് അൽ കബീർ- 457, ഫർവാനിയ-713, ജഹ്റ- 556, അഹ്മദി- 656 എന്നിങ്ങനെയാണ് പ്രധാന എണ്ണം. ജനവാസ മേഖലകളിലെ തീപിടിത്തങ്ങളുടെ എണ്ണം 918, നോൺ റെസിഡൻഷ്യൽ ഏരിയകളിലെ തീപിടിത്തം 411 എന്നിങ്ങനെയാണ് കണക്കുകൾ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)