കുവൈറ്റിലെ പ്രവാസികള്‍ക്ക് തിരിച്ചടി; വിദേശികള്‍ക്കുള്ള പെട്രോള്‍ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം
കുവൈറ്റിലെ പ്രവാസികളെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനവുമായി കുവൈറ്റ് ഭരണകൂടം. രാജ്യത്തെ പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും പെട്രോള്‍ വില സബ്‌സിഡി ഒഴിവാക്കുകയും അവരില്‍ നിന്ന് ആഗോള വിപണിയിലെ എണ്ണ വിലയ്ക്ക് അനുസൃതമായ വില ഈടാക്കാനുമാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, കുവൈറ്റ് പൗരന്‍മാര്‍ക്ക് നിലവിലെ സബ്‌സിഡി നിരക്കില്‍ എണ്ണ വിതരണം തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.രാജ്യത്തെ സ്വദേശി ജനസംഖ്യയെക്കാള്‍ വളരെ കൂടുതലാണ് പ്രവാസി ജനസംഖ്യ എന്നതിനാല്‍ പ്രവാസികള്‍ക്ക് എണ്ണ വില കുറച്ചു നല്‍കുന്നത് വലിയ സാമ്പത്തിക ബാധ്യത സര്‍ക്കാരിന് ഉണ്ടാക്കുന്നുവെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് അവര്‍ക്ക് എണ്ണ വിതരണത്തില്‍ സബ്‌സിഡി ഒഴിവാക്കാനുള്ള നടപടി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)