കുവൈറ്റിൽ പോലീസ് യൂണിഫോമിൽ മാറ്റം; ഇനി പുതിയ നിറത്തിൽ
കുവൈറ്റിൽ പോലീസ് ഓഫീസർമാരുടെ യൂണിഫോമിൽ മാറ്റം. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര,പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ നിർദേശത്തെ തുടർന്നാണ് നടപടിഎന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. മങ്ങിയ ചാരനിറത്തിൽ ആണ് പുതിയ യൂണിഫോം തയ്യാറാക്കിയിരിക്കുന്നത്. അടുത്ത വർഷം ജനുവരി മുതലാണ് പുതിയ നിറത്തിലുള്ള യൂണിഫോം നടപ്പിലാക്കുക. പോലീസ് സേനയുടെ ഔദ്യോഗിക യൂണിഫോമിൻ്റെ ചുമതലയുള്ള ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സപ്ലൈ ആൻഡ് ലോജിസ്റ്റിക്‌സ് കഴിഞ്ഞ ദിവസം പുതിയ യൂണിഫോമിൻ്റെ പ്രദർശനം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു. അതെ സമയം സേനാംഗങ്ങൾക്കുള്ള യൂണിഫോം മാറ്റ ത്തെ സംബന്ധിച്ച് അവലോകന യോഗം മാത്രമാണ് നടത്തിയതെന്നും ഇത് സംബന്ധിച്ച പഠനം അന്തിമ ഘട്ടത്തിലാണേന്നും അന്തിമ അനുമതി അമീറിന്റെ അധികാര പരിധിയിൽ വരുന്ന കാര്യമാണെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിശദീകരണ കുറിപ്പിൽ അറിയിച്ചു. യൂണിഫോമിൻ്റെ നിർദ്ദിഷ്ട രൂപകല്പനയും പുതിയ നിറവും സംബന്ധിച്ച് ഇപ്പോഴും പഠനം നടത്തി വരികയാണ്. പുതിയ യൂണിഫോം അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് സമർപ്പിച്ചതിന് ശേഷം അംഗീകാരം നൽകുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)