Posted By Editor Editor Posted On

സർവത്ര ഡ്യൂപ്ലിക്കേറ്റ്; വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക പരിശോധന;കുവൈറ്റിൽ നിരവധി കടകള്‍ അടച്ചുപൂട്ടി

വ്യാജ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കണ്ടെത്തി തടയുന്നതിന്‍റെ ഭാഗമായി വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്‍റെ വാണിജ്യ നിയന്ത്രണ വിഭാഗം കുവൈറ്റിന്‍റെ വിവിധ ഭാഗങ്ങളിലുള്ള വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക പരിശോധനകള്‍ ആരംഭിച്ചു, അല്‍ സിദ്ദീഖ് ഏരിയയിലെ ഒരു ഷോപ്പിങ് മാളില്‍ നടത്തിയ പരിശോധനയില്‍ ഏകദേശം 15,000 വ്യാജ വസ്തുക്കള്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കളില്‍ അറിയപ്പെടുന്ന ബ്രാന്‍ഡ് നാമങ്ങളിലുള്ള ലേഡീസ് ഹാന്‍ഡ്ബാഗുകളും ഷൂകളും ഉള്‍പ്പെടും.വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും അവ വില്‍പ്പന നടത്തിയ കടകള്‍ ഉടന്‍ അടച്ചുപൂട്ടുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. കട ഉടമകള്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചതായും മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി. കൂടാതെ, ഫര്‍വാനിയയിലെ വ്യാപാര സ്ഥാപനങ്ങളില്‍ കൊമേഴ്സ്യല്‍ ആന്‍ഡ് പ്രഷ്യസ് മെറ്റല്‍സ് കണ്‍ട്രോള്‍ ടീം നടത്തിയ പരിശോധനകളില്‍ നിരവധി വ്യാജ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചതായി കണ്ടെത്തി. ഇവിടത്തെ ഷോപ്പിങ് സെന്‍ററുകളില്‍ നടത്തിയ പരിശോധനാ ക്യാമ്പയിനില്‍ 100ലേറെ വ്യാജ ഹാന്‍ഡ്ബാഗുകള്‍ കണ്ടുകെട്ടി.പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവര്‍ അധികൃതരും വാണിജ്യ, ആഭ്യന്തര മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന ത്രികക്ഷി കമ്മിറ്റി പ്രവാചകന്‍റെ ജന്മദിനവുമായി ബന്ധപ്പെട്ട അധിക്കാലത്ത് നടത്തിയ പരിശോധനകളിലാണ് വ്യാപകമായി വ്യാജന ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *