അതിരാവിലെ നെയ്യ് ചേര്‍ത്തൊരു ചായ കുടിച്ച് നോക്കൂ; ഗുണങ്ങള്‍ എന്താണെന്ന് അറിയാം
ഒരു ചായയില്‍ ദിവസം തുടങ്ങുന്നവരാണ് നമ്മളില്‍ പലരും. ഇഞ്ചി, ഏലക്കായ , കറുവപ്പട്ട തുടങ്ങിയവയെല്ലാം ഇട്ട് ചായ തയ്യാറാക്കുന്ന പതിവ് നമ്മുക്കുണ്ട്. എന്നാല്‍ നെയ് ചേര്‍ത്ത് തയ്യാറാക്കിയിട്ടുണ്ടോ? അത്ഭുതപ്പെടേണ്ട, ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഉത്തമമാണ് നെയ് ചേര്‍ത്ത ചായ. ആരോഗ്യകരമായ കൊഴുപ്പുകളാല്‍ സമ്പുഷ്ടമാണ് നെയ്. ചായയില്‍ ഒരു സ്പൂണ്‍ നെയ് ചേര്‍ക്കുന്നത് പൊതുവെയുള്ള ആരോഗ്യത്തിന് ഉണര്‍വ് നല്‍കുകയും ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.നെയ്യ് വയറ്റിലെ ആസിഡുകളുടെ സ്രവത്തെ ഉത്തേജിപ്പിക്കും. ഇത് പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കും. അതുവഴി മലബന്ധം, ദഹനക്കേട് പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. മാത്രമല്ല ഇവയില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പ് ശരീരത്തിന് ഊര്‍ജം നല്‍കും. നെയ് ചേര്‍ത്ത ചായയുടെ മറ്റ് ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം
ദഹനം വേഗത്തിലാക്കുന്നു
കുടലിന്റെ ആരോഗ്യത്തെ സഹായിക്കുന്ന ഫാറ്റി ആസിഡായ ബ്യൂട്ടറേറ്റ് നെയ്യില്‍ അടങ്ങിയിട്ടുണ്ട്. ഭക്ഷണം വിഘടിപ്പിക്കാനും പോഷകങ്ങള്‍ ആഗിരണം ചെയ്യാനും ഇത് സഹായിക്കുന്നു.മികച്ച ദഹനത്തിന് മാത്രമല്ല വയറുവേദന പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇത് ഉത്തമമാണ്.
ആര്‍ത്തവ വേദന കുറക്കുന്നു
നെയ്യ്ക്ക് ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്ന് . ഇത് ആര്‍ത്തവസമയത്ത് ഉണ്ടാകുന്ന വേദനയും അസ്വസ്ഥതയും കുറയ്ക്കാന്‍ സഹായിക്കും. എന്നിരുന്നാലും, ഈ അവകാശവാദത്തെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ തെളിവുകള്‍ പരിമിതമാണ്.
നല്ല കൊളസ്ട്രോളിന് സഹായിക്കും
നെയ്യില്‍ അടങ്ങിയിരിക്കുന്ന ബ്യൂട്ടിറിക് ആസിഡും ട്രൈഗ്ലിസറൈഡുകളും ശരീരത്തിലെ കൊഴുപ്പ് സമാഹരിക്കാനും നല്ല കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും സഹായിക്കും. സാധാരണ ചായ കുടിക്കുന്നത് ശരീരത്തില്‍ ചീത്ത കൊളസ്ട്രോളിന്റെ അളവ് വര്‍ധിക്കാന്‍ കാരണമാകും. അതുകൊണ്ട് നെയ്യ് ചായ ആരോഗ്യകരമായ ബദലാണ്.
മെച്ചപ്പെട്ട മലവിസര്‍ജനം
നെയ്യില്‍ അടങ്ങിയിരിക്കുന്ന ബ്യൂട്ടിറേറ്റ് കുടലിന്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു. അതുവഴി കൃത്യമായ മലവിസര്‍ജനം സാധ്യമാക്കുന്നു. വിറ്റാമിന്‍ എ, ഡി, ഇ, കെ എന്നിവയാല്‍ സമ്പന്നമാണ് നെയ്യ്. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഈ പോഷകങ്ങള്‍ ആവശ്യമാണ്.
സ്വാഭാവിക ലൂബ്രിക്കന്റ്
പ്രകൃതിദത്തമായ ലൂബ്രിക്കന്റുകളില്‍ ഒന്നാണ് നെയ്. ഇവയുടെ ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ എല്ലുകള്‍, സന്ധികള്‍ പേശികള്‍ എന്നിവയെ പോഷിപ്പിക്കാനും സന്ധി വേദന പോലുള്ള പ്രശ്നങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നു. സന്ധി വേതന പോലുള്ള പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് നെയ് ചായ ഉത്തമമാണ്.
ഇങ്ങനെയൊക്കെ ആണെങ്കിലും നെയ്യില്‍ പൂരിത കൊഴുപ്പ് കൂടുതലാണ്. അമിതമായ ഉപഭോഗം അമിതവണ്ണത്തിന് കാരണമാകും. അതുകൊണ്ട് തന്നെ അമിതമായി നെയ് ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0
Comments (0)