കുവൈറ്റിൽ പ്രവാസി മലയാളി യുവാവ് കാറിനുള്ളിൽ മരിച്ചനിലയിൽ
കുവൈറ്റിൽ ഡെലിവറി ജീവനക്കാരനായ മലയാളി യുവാവ് കാറിൽ മരണപ്പെട്ടു. വയനാട് വടുവഞ്ചാൽ വട്ടത്തുവയൽ സ്വദേശി വിബിൻ കുണ്ടറബി (34) യെ ആണ് മംഗഫിലെ താമസ കേന്ദ്രത്തോട് ചേർന്ന പാർക്കിംഗ് ഏരിയായിൽ കാറിൽ മരണപ്പെട്ടതായി കണ്ടെത്തിയത്. ഹൃദയാഘാതമായിരിക്കാം മരണകാരണമെന്ന് സംശയിക്കുന്നു. ഡെലിവറി ഡ്യൂട്ടി ചെയ്തു വന്ന കാറിലാണ് ലോക്ക് ചെയ്ത നിലയിൽ മൃദദേഹം കണ്ടത്. വിജയൻ എന്നവരുടെ മകനാണ് . വിപിൻ വിഹാഹിതനാണ് . രമിഷ ടി എം ആണ് ഭാര്യ. നിഷാൻ , ഇവാൻ എന്നിങ്ങനെ അഞ്ചും മൂന്നും വയസ്സുള്ള രണ്ടു മക്കളുമുണ്ട്. മൃദദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ തുടങ്ങി ഒഐസിസി കെയർ ടീംന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0
Comments (0)