Posted By user Posted On

വിമാനത്താവളത്തിലെ എയർ ഇന്ത്യ ജീവനക്കാരുടെ സമരം പിൻവലിച്ചു

തിരുവനന്തപുരം വിമാനത്താവളത്തിലെ എയർ ഇന്ത്യ ജീവനക്കാരുടെ സമരം പിൻവലിച്ചു . ശമ്പളപരിഷ്കരണം നടപ്പാക്കാൻ മാനേജ്‌മെന്റ് സമ്മതിച്ചതോടെയാണ് ജീവനക്കാർ സമരം പിൻവലിച്ചത്. ബോണസും ശമ്പള പരിഷ്കരണവും ആവശ്യപ്പെടുന്ന ജീവനക്കാരുമായി റീജിയണൽ ലേബർ കമ്മിഷണർ ചർച്ച നടത്തിയിരുന്നു. തുടർന്നാണ് ജീവനക്കാർ സമരം പിൻവലിച്ചത്. ജീവനക്കാരുടെ അപ്രതീക്ഷിത സമരം സർവ്വീസുകളുടെയും കാർഗോ നീക്കത്തിൻ്റെയും താളം തെറ്റിച്ചിരുന്നു. വിമാനത്തിൽ നിന്ന് വേഗത്തിൽ പുറത്തിറങ്ങാനാകാതെയും ലഗേജ് ലഭിക്കാതെയും കുട്ടികളും ഗർഭിണികളുമടക്കമുള്ള യാത്രക്കാർ കടുത്ത ദുരിതത്തിലാവുകയും ചെയ്തിരുന്നു. വിമാനത്താവളത്തിൽ ഏറ്റവും കൂടുതൽ സർവ്വീസുകൾ വന്നു പോകുന്ന പുലർച്ചെ മൂന്നു മണി മുതൽ 7വരെയുള്ള സമയത്ത് സമരം യാത്രക്കാരെ ഈ സമരം കടുത്ത ദുരിതത്തിലാക്കി. ഇതിനിടെ ബാഗ് കുത്തിത്തുറന്ന് സാധനങ്ങൾ മോഷ്ടിക്കപ്പെട്ടെന്നും ഒരു യാത്രക്കാരൻ പരാതിപ്പെട്ടു. കുവൈറ്റ്, ക്വാലാലംപൂർ , ഖത്തർ , ഷാർജ , അബുദാബി സർവ്വീസുകൾ വൈകി. 4.35ന് പുറപ്പെടേണ്ടിയിരുന്ന ദുബായ് വിമാനം 7.11 നാണ് പുറപ്പെട്ടത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ ഭൂരിഭാഗം ഗ്രൗണ്ട് ഹാൻഡലിംങ് ജോലികളും ചെയ്യുന്ന എയർ ഇന്ത്യ സാറ്റ്സ് കരാർ ജീവനക്കാർ പണിമുടക്ക് തുടങ്ങിയത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0

Comments (0)

Leave a Reply

Your email address will not be published. Required fields are marked *