Posted By user Posted On

മലയാളികൾക്ക് വിവിധ ​ഗൾഫ് രാജ്യങ്ങളിൽ അവസരം; അതും ആരും കൊതിക്കുന്ന ജോലി

സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേയ്ക്ക് ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിക്കുന്നു. മലയാളികൾക്കാണ് അവസരം. സൗദി അറേബ്യ (ദമാം, റിയാദ്, ജിദ്ദ), യുഎഇ (ഷാർജ), ഒമാൻ (മസ്‌കറ്റ്), ഖത്തർ (ദോഹ), മലേഷ്യ (ക്വലാലംപൂർ), ബഹ്‌റൈൻ (മനാമ), ബഹ്റൈൻ (മനാമ) ഖത്തർ (ദോഹ), മലേഷ്യ (ക്വാലാലംമ്പൂർ) എന്നിവിടങ്ങളിലാണ് ഒഴിവുകൾ. യോഗ്യതയും മറ്റ് വിശദാംശങ്ങളും അറിയാം.
യോ​ഗ്യത
മലയാളി ആയിരിക്കണം. മലയാളം നന്നായി കൈകാര്യം ചെയ്യാൻ സാധിക്കണം. അതത് രാജ്യങ്ങളിലെ പ്രാദേശിക ഭാഷകളിൽ പ്രാവീണ്യം വേണം.അഭിഭാഷകനായി കേരളത്തിലും അപേക്ഷ നൽകുന്ന രാജ്യത്തെ നിയമ മേഖലയിലും കുറഞ്ഞത് 2 വർഷം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം അപേക്ഷകർ www.norkaroots.org വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അയക്കണം. പൂരിപ്പിച്ച അപേക്ഷയുടെ സ്കാൻ ചെയ്ത കോപ്പിയും മറ്റ് അനുബന്ധ രേഖകളുടെ പകർപ്പുകളുx [email protected] എന്ന ഇ-മെയിൽ വിലാസത്തിലേയ്ക്ക് സപ്റ്റംബർ 20നകം അപേക്ഷിക്കണം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *