Posted By user Posted On

കുവൈത്തിൽ അനധികൃത താമസക്കാർ കുരുക്കിലാകും: ശക്തമായ നടപടിയുമായി അധികൃതർ

കുവൈറ്റിൽ താമസ, കുടിയേറ്റ നിയമലംഘകരെ പിടികൂടുക എന്ന ലക്ഷ്യത്തോടെ പരിശോധനയുമായി അധികൃതർ. രാജ്യത്തെ തൊഴില്‍മേഖല ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ആറ് ഗവര്‍ണറേറ്റുകളുടെയും സര്‍ക്കാറിന്റെ വിവിധ ഏജന്‍സികളുടെയും സഹകരണത്തോടെയാണ് നടപടികള്‍.
ഒന്നാം ഉപ പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അല്‍ സബാഹിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ രാജ്യത്തെ തൊഴില്‍ മേഖലയിലെ പ്രതിസന്ധികള്‍ എങ്ങനെ തരണം ചെയ്യാം എന്ന് അടക്കമുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഈ വര്‍ഷം ആദ്യം ഒരു ലക്ഷത്തിലേറെ താമസ-കുടിയേറ്റ നിയമലംഘകരാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ഇവര്‍ക്ക് രാജ്യം വിട്ട് പോകാനും സ്‌പോണ്‍സര്‍ഷിപ്പ് മാറി ഇഖാമ(താമസരേഖ) നേടാനുമടക്കമുള്ള ഇളവ് (പൊതുമാപ്പ്) മൂന്നര മാസം ആഭ്യന്തരമന്ത്രാലയം അനുവദിച്ചിരുന്നു. എന്നാല്‍, ഇത് പ്രയോജനപ്പെടുത്തിയത് 65,000 വിദേശികള്‍ മാത്രമാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0

Comments (0)

Leave a Reply

Your email address will not be published. Required fields are marked *