Posted By user Posted On

ബി​ഗ് ടിക്കറ്റിലൂടെ ഭാഗ്യം; പ്രവാസി മലയാളി അദ്ധ്യാപികയ്ക്ക് ലഭിച്ചത് 50,000 ദിർഹം

ബിഗ് ടിക്കറ്റിൽ ഭാഗ്യം തേടിയെത്തിയത് പ്രവാസി മലയാളി അധ്യാപികയെ. മലയാളിയായ ഫാസില, ഖത്തറിൽ ഇം​ഗ്ലീഷ് അധ്യാപികയാണ്. അഞ്ച് വർഷമായി ഭർത്താവിനൊപ്പം ബി​ഗ് ടിക്കറ്റെടുക്കുന്നുണ്ട്. വിജയി ആണെന്നറിഞ്ഞപ്പോൾ തനിക്ക് ആദ്യം ഞെട്ടലായിരുന്നു എന്ന് 29 വയസ്സുകാരിയായ ഫാസില പറയുന്നു. ഇ-മെയിലും വെബ്സൈറ്റും പരിശോധിച്ചാണ് വാർത്ത വസ്തുതയാണെന്ന് തിരിച്ചറിഞ്ഞത്. സെപ്റ്റംബർ മൂന്നിന് ഇതിലും വലിയ സമ്മാനം നേടാനാകുമെന്നാണ് ഫാസിലയുടെ പ്രതീക്ഷ. ക്യാഷ് പ്രൈസ് നാട്ടിലെ പുരോ​ഗമിച്ചുകൊണ്ടിരിക്കുന്ന വീട് പണിക്ക് ഉപയോ​ഗിക്കാനാണ് തീരുമാനം. ഓ​ഗസ്റ്റ് മാസം മുഴുവൻ ബി​ഗ് ടിക്കറ്റിന്റെ ദിവസേനെയുള്ള ഇലക്ട്രോണിക് ഡ്രോ വഴി വിജയികൾ നേടുന്നത് AED 50,000 വീതം. വിജയികളിൽ ഇന്ത്യ, ജോർദാൻ, പാകിസ്ഥാൻ, ബം​ഗ്ലദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0

Comments (0)

Leave a Reply

Your email address will not be published. Required fields are marked *