ഗൾഫിൽ നിന്ന് കേരളത്തിലേക്ക് പണം ഒഴുക്ക്; പ്രവാസി പണം വരുന്നതിൽ ഒന്നാം സ്ഥാനത്ത് ഈ ജില്ല; വിശദമായി അറിയാം
കേരളത്തിലേക്ക് ഏറ്റവുമധികം പ്രവാസി പണം എത്തുന്നത് കൊല്ലം ജില്ലയിലേക്ക്. മലബാർ മേഖലയ്ക്ക് പൊതുവിലും മലപ്പുറത്തിന് പ്രത്യേകിച്ചുമുണ്ടായിരുന്ന മേൽക്കൈ മറികടന്നാണ് കൊല്ലം ജില്ല ഒന്നാമതെത്തിയിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആൻഡ് ഡെവലപ്മെന്റിന് വേണ്ടി പ്രമുഖ ഗവേഷകനായ എസ്. ഇരുദയരാജൻ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
സംസ്ഥാനത്തെത്തുന്ന പ്രവാസി പണത്തിൽ 17.8 ശതമാനവും കൊല്ലം ജില്ലയിലേക്കാണ് എത്തുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. മലപ്പുറം രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ ഇടുക്കി ജില്ലയാണ് ഏറ്റവും പിന്നില്‍. വിദേശത്തു നിന്ന് കേരളത്തിലേക്ക് കഴിഞ്ഞ വര്‍ഷം ആകെ 2,16,893 കോടി രൂപയാണ് എത്തിയത്. കൊവിഡിനു ശേഷം സംസ്ഥാനത്തേക്ക് വിദേശത്ത് നിന്ന് എത്തുന്ന പണത്തില്‍ ഗണ്യമായ വർധനവുണ്ട്. 2018 ല്‍ 85,092 കോടിയായിരുന്നു കേരളത്തിലേക്ക് എത്തിയത്.അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം കണക്ക് പരിശോധിക്കുമ്പോള്‍ രണ്ടു ലക്ഷം കോടിയിലേക്ക് വർധിച്ചിരിക്കുകയാണ് സംസ്ഥാനത്ത് എത്തുന്ന പ്രവാസി പണത്തിന്റെ കണക്ക്. അഞ്ച് വര്‍ഷത്തിനിടെ 154 ശതമാനമാണ് വർധന. അതേസമയം, രാജ്യത്തെത്തുന്ന മൊത്തം വിദേശ പണത്തിന്റെ 21 ശതമാനം വിഹിതം കേരളത്തിലേക്കാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32
Comments (0)