കുവൈറ്റിൽ കോവിഡിന്റെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും ആരോഗ്യനിലയിൽ ഭയപ്പെടേണ്ടതില്ല.
കുവൈറ്റ്: കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും, ആരും പരിഭ്രാന്തരാകേണ്ട ആവശ്യമിമില്ലന്നും മറിച് ജാഗ്രത പാലിക്കുകയാണ് വേണ്ടതെന്ന് ആരോഗ്യ വൃത്തങ്ങൾ ആവർത്തിച്ചു. ആരോഗ്യ മന്ത്രാലയം ബുധനാഴ്ച 2,246 പുതിയ അണുബാധകൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, തീവ്രപരിചരണ വിഭാഗത്തിൽ 7 കേസുകളുമായി കോവിഡ് 19 വാർഡുകളിൽ 40 കേസുകളുമായി ക്ലിനിക്കൽ ഒക്യുപ്പൻസി സ്ഥിരമായി തുടർന്നുവരികയാണ്. അതിനാൽ തന്നെ ആരോഗ്യ സംവിധാനം ശക്തമാണെന്നും നിലവിലെ സാഹചര്യത്തെ നേരിടാൻ കഴിയുമെന്നും ഇത് ഉറപ്പുനൽകുന്നതായും ആരോഗ്യ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ വർഷം ജൂലൈയിൽ, രാജ്യത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്തത് 1,993 അണുബാധ കേസുകളാണ്, ഇത് നേരത്തെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന സംഖ്യയാണ്, കൂടാതെ ഐസിയുവിലെ രോഗികളുടെ എണ്ണം 310 ആയി, കോവിഡ് വാർഡുകളിലെ രോഗികളുടെ എണ്ണം 1150 ആയും ഉയർന്നിരുന്നു. അന്ന് ദിവസേന മരണം ഏകദേശം 20 ആയിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
https://chat.whatsapp.com/D5gxAuU59jy9imV3KXe6qR
എന്നിരുന്നാലും കഴിഞ്ഞ വർഷം ജൂലൈയിൽ സജീവമായ കേസുകളുടെ എണ്ണം 18,600 ആയിരുന്നു, എന്നാൽ ഇന്നലെ, രാജ്യം ഏറ്റവും ഉയർന്ന പ്രതിദിന കേസായ 2246 ൽ എത്തിയപ്പോൾ, സജീവമായ കേസുകളുടെ എണ്ണം 8088 മാത്രമാണ്. വരും ദിവസങ്ങളിൽ അണുബാധയുടെ എണ്ണം വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ഭാഗികമായോ പൂർണ്ണമായോ നിരോധനം ഏർപ്പെടുത്തുന്നത് മന്ത്രിമാരുടെ തീരുമാനങ്ങളിൽ ഇല്ലെന്നാണ് വൃത്തങ്ങൾ സ്ഥിരീകരിക്കുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
https://chat.whatsapp.com/D5gxAuU59jy9imV3KXe6qR
Comments (0)