ലൈസൻസിങ് പ്രക്രിയ ലളിതമാക്കി കുവൈറ്റ്
വാണിജ്യ സ്റ്റോറുകൾക്ക് ലൈസൻസ് നേടുന്നതിനുള്ള ആവശ്യകതകളിൽ നിന്ന് 175 പ്രവർത്തനങ്ങളെ ഒഴിവാക്കിയിരിക്കുകയാണ് കുവൈറ്റിലെ വാണിജ്യ വ്യവസായ മന്ത്രാലയം. സ്വയംതൊഴിൽ മൈക്രോബിസിനസ്സുകൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിയാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് മന്ത്രാലയം എത്തിയിരിക്കുന്നത്. മന്ത്രിതല പ്രമേയം 168/2024 പ്രകാരം, ഈ ഒഴിവാക്കപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികൾക്ക് വാണിജ്യ സ്റ്റോർ ലൈസൻസ് ആവശ്യമില്ല. പകരം അവർക്ക് ഒരു സ്വയം തൊഴിൽ ലൈസൻസ് ലഭിക്കും. നാല് വർഷത്തേക്ക് സാധുതയുള്ളതായിരിക്കും ഇത്തരത്തിൽ ലഭിക്കുന്ന ലൈസൻസ്. അപേക്ഷകർക്ക് കുറഞ്ഞത് 21 വയസ്സ് പ്രായമുണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്..
👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32
Comments (0)