കുവൈത്തിലേക്കുള്ള ഇന്ത്യൻ ഗാർഹികത്തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് :വ്യവസ്ഥകളുമായി ഇന്ത്യൻ എംബസി
കുവൈത്ത് സിറ്റി:
കുവൈത്തിലെ ഗാർഹിക തൊഴിലാളികൾക്കുള്ള തൊഴിൽ കരാറുകൾ സ്പോൺസർമാര്‍ നിബന്ധനകൾ പാലിച്ചാൽ മാത്രമേ ഇന്ത്യൻ എംബസി അംഗീകരിക്കുകയുള്ളുവെന്ന് ഗാർഹിക തൊഴിൽ റിക്രൂട്ട്മെന്‍റ് ഓഫീസുകളുടെ ഫെഡറേഷൻ അറിയിച്ചു. കുവൈത്തിലേക്കുള്ള ഇന്ത്യൻ പുരുഷ ഗാർഹികത്തൊഴിലാളികളുടെ മിനിതം വേതനം 100 ദിനാർ ആയും വനിതകളുടേത് 110 ദിനാറായും നിശ്ചയിക്കും. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തൊഴിലാളിക്ക് 30 വയസില്‍ കുറവോ 55 വയസില്‍ കൂടുതലോ പ്രായം ഉണ്ടാവരുത്. കൂടാതെ തൊഴിലാളികൾക്ക് നിയമസഹായം സൗജന്യമായിരിക്കും,കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/E281NcCysDr58iupcW9pYCപാസ്പോർട്ട് പിടിച്ചുവെക്കാൻ സ്പോൺസർക്ക് അവകാശമുണ്ടാകില്ല, സ്പോൺസർ തൊഴിലാളിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് എടുത്തുനൽകുകയും ശമ്പളം മാസത്തിൽ കൃത്യമായി അക്കൗണ്ടിൽ ഇടുകയും വേണം, റിക്രൂട്ട്മെൻറിെൻറ പേരിൽ തൊഴിലാളിയുടെ ശമ്പളത്തിൽനിന്ന് പിടിച്ചുവെക്കാനോ വെട്ടിക്കുറക്കാനോ ഏജൻസിക്ക് അവകാശമില്ല, പൂർണമായ ശമ്പളം തൊഴിലാളിക്ക് ലഭിക്കണം, ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും ജോലിക്കിടെ പരിക്കേറ്റാൽ നഷ്ടപരിഹാരവും ലഭിക്കും, കുവൈത്ത് തൊഴിൽ നിയമത്തിെൻറ പരിരക്ഷയും ഗാർഹികത്തൊഴിലാളികൾക്ക് ലഭിക്കും തുടങ്ങിയ വുവസ്ഥകളാണ് എംബസി മുന്നോട്ട് വെച്ചിരിക്കുന്നത് കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/E281NcCysDr58iupcW9pYC
Comments (0)