Posted By user Posted On

കുവൈത്തിൽ നിന്നു നാട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ പ്രവാസി മലയാളി മരിച്ചു

കുവൈത്തിൽ നിന്നു നാട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ പ്രവാസി മരിച്ചു. റാന്നി കല്ലൂർ മാത്യു ചാക്കോയുടെയും ഏലിയാമ്മ ചാക്കോയുടെയും മകൻ തോമസ് ചാക്കോയാണ് (തമ്പി –56) മരിച്ചത്. കുവൈത്ത് അബ്ബാസിയയിൽ കുവൈത്ത് അൽ ഇസ മെഡിക്കൽ ആൻഡ് എക്യുപ്മെന്റ് ജീവനക്കാരനായിരുന്നു. വ്യാഴാഴ്ച രാത്രി കുവൈത്തിൽ നിന്നാണ് വിമാനം നെടുമ്പാശേരിയിലേക്കു പുറപ്പെട്ടത്.യാത്രയ്ക്കിടെ തോമസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വിമാനം അടിയന്തരമായി ദുബായിൽ ഇറക്കിയെങ്കിലും തോമസ് ചാക്കോ മരിച്ചു. 25 വർഷമായി പ്രവാസിയാണ് തോമസ്. 14ന് ഇതേ വിമാനത്തിൽത്തന്നെ മടക്കയാത്രയ്ക്കുള്ള ടിക്കറ്റും തോമസ് എടുത്തിരുന്നു. ഭാര്യ: ശോശാമ്മ തോമസ്, മക്കൾ: ടിജോ മത്തായി തോമസ്, ടോണി മത്തായി തോമസ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32

Comments (0)

Leave a Reply

Your email address will not be published. Required fields are marked *