Posted By user Posted On

ഹജ്ജിനിടെ മരിച്ച പിതാവിന്റെ ഖബറടക്കം കഴിഞ്ഞ് കുവൈറ്റിലേക്ക് മടങ്ങിയ പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു

ഹജ്ജിനിടെ മരിച്ച പിതാവിന്റെ ഖബറടക്കം കഴിഞ്ഞ് കുവൈറ്റിലേക്ക് മടങ്ങിയ പ്രവാസി മലയാളി തായിഫിൽ വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി റിയാസ് ആണ് നിര്യാതനായത്. ഹജ്ജിനിടെ കാണാതായ, പിന്നീട് ഏറെ ദിവസത്തെ തെരച്ചിലുകൾക്ക് ശേഷം മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽകടവത്ത് മുഹമ്മദ്(74) മാസ്റ്ററുടെ ഖബറടക്കം കഴിഞ്ഞ് കുവൈത്തിലേക്ക് തിരികെ മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസമാണ് റിയാസ് ഉപ്പയുടെ മയ്യിത്ത് മറവു ചെയ്യുന്നതിനായി കുവൈത്തിൽനിന്ന് മക്കയിലേക്ക് ഭാര്യയും, മക്കളോടും ഒപ്പം എത്തിയത്. ചടങ്ങുകൾ പൂർത്തിയാക്കി തിരികെ റോഡ് മാർഗം പോകുന്നതിനിടെ തായിഫിന് നൂറു കിലോമീറ്റർ അകലെ റിദ് വാനിലാണ് അപകടമുണ്ടായത്. ഇദ്ദേഹം സഞ്ചരിച്ച വാഹനം ട്രെയിലറിൽ കൂട്ടി ഇടിക്കുകയായിരുന്നു. ഭാര്യക്കും മക്കൾക്കും നിസാരമായ പരിക്കേറ്റു. സഹോദരൻ സൽമാനും കുവൈത്തിൽ നിന്ന് മക്കയിൽ എത്തിയിരുന്നു. സൽമാൻ വിമാനം വഴി കുവൈത്തിലേക്ക് മടങ്ങാൻ ഒരുങ്ങുമ്പോഴാണ് സഹോദരനും കുടുംബവും അപകടത്തിൽപെട്ടത്. റിയാസ് കുവൈത്തിൽ നിർമ്മാണ മേഖലയിൽ സ്വന്തമായി കരാർ ജോലികൾ ഏറ്റെടുത്ത് നടത്തി വരികയായിരുന്നു. മക്ക കെ എം സി സി യുടെ നേതൃത്വത്തിൽ തുടർ നടപടികൾ ആരംഭിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32

Comments (0)

Leave a Reply

Your email address will not be published. Required fields are marked *