Posted By user Posted On

കുവൈത്തിൽ പ്രവാസികൾ കുട്ടികളുമായി രാജ്യത്തിന് പുറത്തേക്ക് പോകുന്നതിന് പുതിയ നിയമം: വിശദമായി അറിയാം

കുവൈത്തിൽ പ്രവാസികളുടെ കുട്ടികൾക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് പിതാവിന്റെ അനുമതി നിർബന്ധമാക്കി. ആഭ്യന്തര മന്ത്രാലയം രാജ്യത്തെ എല്ലാ അതിർത്തി കവാടങ്ങളിലുമുള്ള പാസ്സ്പോർട്ട് വിഭാഗത്തിനും ഇത് സംബന്ധിച്ച് നിർദേശം നൽകിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. അമ്മയോ അല്ലെങ്കിൽ ബന്ധുക്കളോ കുട്ടിയെ യാത്രയിൽ അനുഗമിക്കുകയാണെങ്കിൽ പോലും തീരുമാനം ബാധകമായിരിക്കും. പാസ്സ്പോർട്ട് വിഭാഗം തയ്യാറാക്കിയ പ്രത്യേക ഫോമിലാണ് പിതാവിന്റെ അനുമതി പത്രം ഒപ്പിട്ടു നൽകേണ്ടത്.
.തീരുമാനം ഇന്ന് മുതൽ നടപ്പിലാക്കി തുടങ്ങിയതായും പത്രം റിപ്പോർട്ട് ചെയ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *