കുവൈത്തിലെ ഗാർഹിക തൊഴിലാളി വിസ മാറ്റം; എങ്ങനെ അപേക്ഷിക്കാമെന്ന് വിശദമായി അറിയാം
ഗാർഹിക തൊഴിലാളികൾക്ക് സ്വകാര്യമേഖലയിലേക്ക് വിസ മാറ്റുന്നതിനുള്ള അപേക്ഷകൾ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പി.എ.എം) സ്വീകരിച്ചു തുടങ്ങി.ജൂലൈ 14 മുതൽ രണ്ടു മാസമാണ് അപേക്ഷകൾ നൽകാനുള്ള സമയപരിധി. ഒരേ തൊഴിലുടമയിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും ജോലി ചെയ്തവർക്കാണ് വിസ മാറ്റത്തിന് അനുമതി. ഇതിനായി 50 ദീനാർ ഫീസ് ഈടാക്കും. കരാർ പുതുക്കുന്നതിനായി എല്ലാ വർഷവും 10 ദീനാറും ഈടാക്കും.അപേക്ഷകൻ ഒരു വർഷമെങ്കിലും കുവൈത്തിൽ താമസിച്ചുവെന്ന് തെളിയിക്കുന്ന രേഖ, ഗാർഹിക തൊഴിലാളിയുടെ സ്പോൺസർ താമസസ്ഥലം കൈമാറാൻ സമ്മതിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചതിനു ശേഷം ആഭ്യന്തര മന്ത്രാലയത്തിൻറെ റസിഡൻസി അഫയേഴ്സ് ജനറൽ ഡിപ്പാർട്മെൻറിൻറെ അംഗീകാരം, തൊഴിലുടമയുടെ വ്യക്തിപരമായ ഹാജർ എന്നീ വ്യവസ്ഥകളോടെയായിരിക്കും അപേക്ഷകളിൽ നടപടി. അപേക്ഷയോടൊപ്പം വിസ മാറ്റി നൽകുന്ന കമ്പനിയുടെ വിവരങ്ങൾ അടങ്ങിയ രേഖ, നിലവിലെ സ്പോൺസറുടെ സിവിൽ ഐ.ഡി,
അപേക്ഷകന്റെ പാസ്പ്പോർട്ട്, സിവിൽ ഐഡി എന്നിവ വേണം
തയാറാക്കിയ അപേക്ഷയുമായി സ്പോൺസറുടെ കൂടെ ജവാസാത്തിൽ എത്തി അപേക്ഷ സമർപ്പിച്ച് നടപടി ക്രമങ്ങൾ പൂർത്തിയാക്കുക. ലഭിക്കുന്ന രേഖ, തൊഴിൽ വിസ അടിക്കാൻ സന്നദ്ധമായ കമ്പനിയിൽ സമർപ്പിക്കുക.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI
Comments (0)